നിദ്രയിൽ നിശാശലഭങ്ങളണയും പിന്നെ .... " നിദ്രാടനം " മാർച്ച് പന്തണ്ടിന് OTT പ്ലാറ്റ്ഫോമിൽ റിലിസ് ചെയ്യും.



കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സുദേവന്‍ എഴുതിയ നോവലിന്റെ ആവിഷ്ക്കാരമായ 'നിദ്രാടനം' സിനിമ മാര്‍ച്ച്‌ പന്ത്രണ്ടിന് വൈകിട്ട് അഞ്ചിന് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍റിലീസാകും.

മര്‍വ്വാവിഷ്വല്‍ മീഡിയയുടെ ബാനറില്‍ പ്രൊഫ. എ.
കൃഷ്ണകുമാര്‍ നിര്‍മ്മാണവും സജി വൈക്കം രചനയും 
സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'നിദ്രാടനം' .

പ്രൊഫ. എ. കൃഷ്ണകുമാർ , വിജയ്ആനന്ദ്, സോണിയ മല്‍ഹാര്‍, സ്റ്റെബിന്‍ അഗസ്റ്റിന്‍, മധു പട്ടത്താനം, നൗഫല്‍ഖാന്‍, പ്രിന്‍സ് കറുത്തേടന്‍, പത്മനാഭന്‍ തമ്ബി, വിനോദ് ബോസ്, ഭാമ അരുണ്‍, ആല്‍ഫിന്‍, വൈഗ, ആഷ്ലി, സുതാര്യപ്രേം, മാസ്റ്റര്‍ അരുണ്‍, ദേവ്ജിത്ത്, ശബരിനാഥ്,
വിഷ്ണുനന്ദന്‍, ആദര്‍ശ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഛായാഗ്രഹണം ഷിനൂബ് 
ടി. ചാക്കോയും  , ഗാനരചന പ്രഭാവര്‍മ്മ, സജിവൈക്കം എന്നിവരും , സംഗീതംകിളിമാനൂര്‍ രാമവര്‍മ്മയും , എഡിറ്റിംഗ് രാഹുൽ വൈക്കവും , ചമയം മഹേഷ് ചേർത്തലയും ,കലാസംവിധാനം വിനീതും നിർവ്വഹിക്കുന്നു. വിനോദ് കോവൂര്‍, കിളിമാനൂര്‍ രാമവര്‍മ്മ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. അനുരാജ് ദിവാകർ പ്രൊഡക്ഷൻ കൺട്രോളറും, അജയ് തുണ്ടത്തിൽ പി.ആർ.ഓ യുംആണ്. 

No comments:

Powered by Blogger.