" Friendship "ന്റെ കരുത്തിൽ " കളത്തിൽ സന്തിപ്പോം " .

സൂപ്പർഗുഡ്  ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരി നിർമ്മിക്കുന്ന തൊണ്ണുറാമത് ചിത്രമാണ് " കളത്തിൽ സന്തിപ്പോം " . അരുൾനിധി മാരൻ , ജീവ ,മലയാളിതാരം മഞ്ജിമ മോഹൻ ,പ്രിയാ ഭവാനി ശങ്കർ എന്നിവർ പ്രധാന റോളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിക്കുന്നത് എൻ. രാജശേഖറാണ്. 

ഇരുപത് വർഷമായി സൗഹൃദത്തിൽ കഴിയുന്ന ആശോക് ,ആനന്ദ് എന്നിവരുടെ സുഹൃത്ത്  ബന്ധത്തിന്റെ കഥയാണ് ഈ സിനിമ. ഇവരുടെ വീടുകളിലെ വിഷയങ്ങളിൽ  പരസ്പരം ഇടപെട്ട് വിഷയങ്ങൾ പരിഹരിക്കുന്ന തരത്തിലുള്ള സ്നേഹ ബന്ധമാണ് ഇവർക്ക് തമ്മിൽ ഉള്ളത്. ഈ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടാകുന്ന വിഷയങ്ങളാണ് സിനിമയുടെ പ്രമേയം. 

അതിഥിതാരമായി മലയാളി താരം പ്രയാഗ മാർട്ടിനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.  റോബോ ശങ്കർ ,രാധാ രവി , ബാല ശരവണൻ , ആടുകളം നരേൻ , വേല രാമമൂർത്തി ,രേണുക ,ശ്രീരഞ്ജിനി എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു, ബി.സുരേഷ് ,ബി. ജീവൻ ,ജിത്തൻ രമേഷ് ,ജീവ എന്നിവരാണ് സഹ നിർമ്മാതാക്കൾ .ശ്രീനാഥ് രാജാമണിയാണ് പ്രൊഡക്ഷൻ കൺട്രോളർ. അഭിനന്ദ് രാമനുജ്  ഛായാഗ്രഹണവും ,സംഗീതം യുവ ശങ്കർ രാജയും , എഡിറ്റിംഗ് ദിനേശ് പൊൻരാജും നിർവ്വഹിക്കുന്നു. മാജിക് ഫ്രെയിംസ്  ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു. 

അശോകായി ( ജീവയും ), ആനന്ദായി ( അരുൾനിധി മാരനും  ) കാവ്യയായി ( മഞ്ജിമ മോഹനും  ) വേഷമിടുന്നു. സൗഹൃദം , സ്നേഹം , പ്രണയം , ആക്ഷനുകൾ എല്ലാം നിറഞ്ഞ സിനിമയാണിത്. രണ്ട് സുഹൃത്തുക കൂടെ ജീവിതത്തിലെ Friendship ആണ് സിനിമയുടെ ഹൈലൈറ്റ്. 

ഛായാഗ്രഹണവും ,സംഗീതവും മികച്ചതായി . കഥ പുതുമയില്ലെങ്കിലും നന്നായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കബഡിയുടെ പശ്ചാത്തലം ഉണ്ടെങ്കിലും തുടക്കത്തിലും അവസാനത്തിലും മാത്രമാണ് കബഡി കാണിച്ചിട്ടുള്ളത്.  കുടുംബ പശ്ചാത്തലത്തിലുള്ള  സിനിമയാണ് " കളത്തിൽ സന്തിപ്പോം " .

Rating : 3/5.
സലിം പി. ചാക്കോ . 
cpk desk .

No comments:

Powered by Blogger.