" സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം " മികച്ച ഡോക്യൂമെന്ററി .


അഭിമാനം.

സത്യജിത്ത് റായ് ഇൻ്റർനാഷണൽ  ഡോക്യുമെൻ്ററി ആൻ്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ  മികച്ച ഡോക്യുമെൻ്ററി ആയി 
'സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം' 
തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

എൻ്റെ പ്രിയ പത്നി ജെഷീദ ഷാജിയും, എൻ്റെ പ്രിയ സുഹൃത്ത് മുരളി മാട്ടുമ്മലും ചേർന്നാണ് ഈ ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.
പ്രിയ സുഹൃത്ത് പ്രദീപ് നാരായണൻ ആണ് സംവിധായകൻ.
സന്തോഷം ..ഒപ്പം അഭിമാനവും....
ഈ നേട്ടത്തിൽ.

മുംബൈയിലെ ചേരികളിൽ താമസിക്കുന്ന സ്ത്രീകളുടെ ജീവിതത്തിൽ ക്രിയേറ്റീവ് ഹാൻ്റി ക്രാഫ്റ്റ്സ് എന്ന സ്ഥാപനം വരുത്തിയ മാറ്റങ്ങളാണ് ഡോക്യുമെൻ്ററിയുടെ പ്രതിപാദ്യ വിഷയം.

ഇതിനോടകം അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ഈ ഡോക്യുമെൻ്ററി നേടിയിട്ടുണ്ട്.

സ്നേഹത്തോടെ,
ഷാജി പട്ടിക്കര
 

No comments:

Powered by Blogger.