വിഷ്ണു ഉണ്ണിക്യഷ്ണന്റെ " രണ്ട് " ഏപ്രിൽ ഒൻപതിന് തിയേറ്ററുകളിൽ എത്തും.



പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന 'രണ്ട്' പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സുജിത്‌ലാല്‍ സംവിധാനവും ബിനുലാല്‍ ഉണ്ണി രചനയും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകനാകുന്നത്. ഏപ്രില്‍ ഒൻപതിന്  ചിത്രം തിയറ്ററുകളില്‍ എത്തും .

ഏറ്റുമാനൂരും പരിസരപ്രദേശങ്ങളിലുമായി ഒറ്റഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് രണ്ട്

ബാനര്‍-ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം - പ്രജീവ് സത്യവ്രതന്‍, സംവിധാനം - സുജിത്‌ലാല്‍, ഛായാഗ്രഹണം - അനീഷ്‌ലാല്‍ ആര്‍.എസ്, കഥ, തിരക്കഥ, സംഭാഷണം - ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ - മിനിപ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ - അഭിലാഷ് വര്‍ക്കല, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാല്‍ നിർവ്വഹിക്കുന്നു. 

അന്ന രേഷ്മ രാജൻ നായികയാവുന്നു. ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധികോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്‍, സുബീഷ്‌സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ്ഗ്രാമിക, രഞ്ജിത്കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ്മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍, ഹരി കാസര്‍കോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിതബൈജു, പ്രീതി എന്നിവര്‍ അഭിനയിക്കുന്നു.

No comments:

Powered by Blogger.