ബാബുരാജിന്റെ " ബ്ലാക്ക് കോഫി - ഒരു പ്രേമം ഉണ്ടാക്കിയ കഥ " .

നടൻ ബാബുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന  " ബ്ലാക്ക് കോഫി ഒരു പ്രേമം ഉണ്ടാക്കിയ കഥ " എന്ന ടാഗ് ലൈനോടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

ഒരു ഫ്ലാറ്റിൽ താമസിക്കുന്ന അന്ന , ഗായത്രി ,മാളു ,ക്ഷമ എന്നി പെൺക്കുട്ടികളുടെ ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. ഇവരുടെ ജീവിതത്തിലേക്ക് കുക്ക് ബാബു കടന്ന് ചെല്ലുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. 

കുക്ക് ബാബുവായി ബാബുരാജും , അന്നയായി  ലെനയും, കളത്തിൽപറമ്പിൽ കാളിദാസനായി ലാലും , മായാകൃഷണനായി ശ്വേത മേനോനും , ഗായത്രിയായി രചന ക്യഷ്ണൻകുട്ടിയും, ഡേവിസായി സണ്ണി വെയ്നും  വേഷമിടുന്നു. ഓവിയ , ഓർമ്മ ബോസ് , സുധീർ കരമന , ഇടവേള ബാബു , സഫ്ടികം ജോർജ്ജ് ,പൊന്നമ്മ ബാബു , സാജു കൊടിയൻ ,കോട്ടയം പ്രദീപ് , സാലു കൂറ്റനാട് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ജെയിംസ് ക്രിസും ,എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും ,ഗാനരചന റഫീഖ് അഹമ്മദ്  സന്തോഷ് വർമ്മ എന്നിവരും ,സംഗീതവും പശ്ചത്താല സംഗീതവും ബിജി ബാലും നിർവ്വഹിക്കുന്നു. ജാസി ഗിഫ്റ്റ് ,മഞ്ജരി തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു. വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. ബ്ലാക്ക് ഡാലിയ , മനുഷ്യമൃഗം എന്നി ചിത്രങ്ങൾക്ക് ശേഷം ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ബാബുരാജും ,ലെനയും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. കോമഡി രംഗങ്ങൾ ഫലപ്രദമായില്ല . പശ്ചാത്തല സംഗീതം ഗംഭീരമാക്കാൻ ബിജിബാലിന് കഴിഞ്ഞു. 


Rating : 3 / 5.
സലിം പി. ചാക്കോ .

No comments:

Powered by Blogger.