" ചതുർമുഖം " ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ ഫെബ്രുവരി 21ന് റിലിസ് ചെയ്യും.മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ രഞ്ജിത് കമലശങ്കറും , സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് " ചതുർമുഖം " .

ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ  നാളെ ( ഫെബ്രുവരി 21 ഞായർ ) രാവിലെ പതിനൊന്നിന് റിലിസ് ചെയ്യും. 

സണ്ണി വെയ്ൻ , അലൻസിയർ ലേ ലോപ്പസ് , ശ്യാമപ്രസാദ് ,ശ്രീകാന്ത് മുരളി ,കലാഭവൻ പ്രജോദ് ,റോണി വർഗ്ഗീസ് ,നവാസ് വളളിക്കുന്ന് ,ബാബു അ നൂർ ,ബാലാജി ശർമ്മ ,' അസീസ് ,നിരഞ്ജന അനൂപ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും, അഭയകുമാർ ,അനിൽ കുര്യൻ എന്നിവർ  തിരക്കഥയും, ഡോൺ വിൻസെന്റ് സംഗീതവും നിർവ്വഹിക്കുന്നു. ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ് ടോംസും ,ജസ്റ്റിൻ തോമസും ചേർന്നാണ് " ചതുർമുഖം " നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ
 
 

No comments:

Powered by Blogger.