കവച കുണ്ഡലങ്ങൾ അഴിച്ചുവച്ച് കർണ്ണൻ.


sree 4 elephants എന്ന യൂട്യൂബ് ചാനൽ ഇതിനകം മലയാളി ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിലെ നാട്ടാനക്കേമൻമാരെയും ആനയുമായ ബന്ധപ്പെട്ട അപൂർവ്വ - സാഹസിക ലോകത്തെയും കുറിച്ചുള്ള  കാഴ്ച്ചകളും വിശേഷങ്ങളും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഈ ചാനൽ  കേരളത്തിന് പുറത്തുള്ള മൈസൂർ ദസറയുടെ കാഴച്ചകളും പ്രേഷകരുമായി പങ്കുവച്ചു. ഏതാനും ദിവസം മുമ്പ് ചരിഞ്ഞ മംഗലാംകുന്ന് കർണ്ണൻ എന്ന ഗജരാജന്റെ അന്ത്യയാത്രയും മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള എപ്പിസോഡുകൾ ദിവസങ്ങൾക്കകം വൈറലായി കഴിഞ്ഞു. 

കരളുറപ്പിന്റെ ആൾരൂപം എന്ന് വിശേഷിപ്പിക്കാവുന്ന  വാഴക്കുളം മനോജ് എന്ന പാപ്പാനെ കുറിച്ചുള്ള എപ്പിസോഡുകളും  , ആലപ്പുഴയ്ക്കടുത്ത് തുറവൂരിൽ ചതുപ്പിൽ പുതഞ്ഞു പോയ മുല്ലയ്ക്കൽ ബാലകൃഷ്ണൻ എന്ന ആനയുടെ ജീവൻ രക്ഷിക്കുവാൻ ...
കൈയ്യും മെയ്യും മറന്ന് പോരാടിയ മലയാള നാടിന്റെ നൻമ തൊട്ടറിഞ്ഞ രക്ഷാദൗത്യം പകർത്തിയ സംഘർഷഭരിതമായ എപ്പിസോഡുകളും ഇതിനകം ലക്ഷങ്ങൾ കണ്ടു കഴിഞ്ഞു.

ശ്രീകുമാർ അരൂക്കുറ്റി രചനയും സംവിധാനവും നിർവഹിക്കുന്ന
sree 4elephants ന്റെ അവതാരകൻ ചലച്ചിത്ര തിരക്കഥാകൃത്ത് കൂടിയായ പ്രമുഖ സാഹിത്യകാരൻ മാടമ്പ് കുഞ്ഞുകുട്ടനാണ്. ശബ്ദം നൽകുന്നത് പ്രൊഫ: അലിയാർ.
കണ്ണൻ മുഹമ്മയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് - കപിൽ കൃഷ്ണ.
ഡിസൈൻസ്: ശ്രീകുമാർ M N തുടങ്ങിയവരും ഈ യൂട്യൂബ് ചാനലിന്റെ അണിയറയിൽ ഉണ്ട് .

Plse Like & Share ,

https://youtu.be/mobNHjjKQfg
 

No comments:

Powered by Blogger.