'' ഉപചാരപൂർവം ഗുണ്ട ജയൻ " അരുൺ വൈഗ സംവിധാനം ചെയ്യുന്നു.ദുൽഖർ സല്‍മാന്‍റെ വേ ഫാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ്  'ഉപചാരപൂര്‍വം ഗുണ്ട ജയന്‍' .അരുൺ വൈഗ ഈ ചിത്രം സംവിധാനം ചെയ്യുന്നു. 

സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. ജോണി ആന്റണി, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്‍റ്സും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഈ ചിത്രത്തിലൂടെ വിതരണ രംഗത്തേക്കും ദുല്‍ഖറിന്‍റെ വേ ഫാര്‍ ഫിലിംസ് കടക്കുമെന്നാണ് വിവരം.

രാജേഷ് വര്‍മയാണ് തിരക്കഥയും ,
ബിജിബാല്‍ സംഗീതവും , ഛായാഗ്രഹണം എല്‍ദോ ഐസകും,  എഡിറ്റിംഗ്  കിരണ്‍ ദാസും , സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്  , ശ്രീ ശങ്കര എന്നിവരും നിര്‍വഹിക്കുന്നു.

No comments:

Powered by Blogger.