മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ് ഫോം " റൂട്ട്സ് " ലോഞ്ച് ചെയ്തു. " ബാക്ക് പാക്കേഴ്സ് " ആദ്യ ചിത്രം.

മലയാളത്തിലെ പുതിയ ഒടിടി  പ്ലാറ്റ്ഫോം "റൂട്ട്സ് " ലോഞ്ച് ചെയ്തു.
ആദ്യചിത്രം "ബാക്ക് പാക്കേഴ്സ് ".

സിനിമയും, സംസ്കാരവും,
പ്രകൃതിയും, ഒന്നിച്ചു ചേർന്ന ഒടിടി പ്ലാറ്റ് ഫോം "റൂട്ട്സ്" എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു.
കാളിദാസിനെ നായകനാക്കി ജയരാജ്‌ സംവിധാനം ചെയ്ത "  ബാക്ക് പാക്കേഴ്സ് " ആദ്യ ചിത്രമായി ഫെബ്രുവരി അഞ്ചിന്  റിലീസ് ചെയ്യും.

ആളുകൾക്ക് കൂട്ടം കുടിയിരുന്ന സിനിമ കാണാൻ പറ്റാത്ത സാഹചര്യത്തിൽ പ്രതീക്ഷകളുമായി തുടക്കം കുറിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് റൂട്ട്സ് എന്ന് എം ടി വാസുദേവൻ നായർ.  മനുഷ്യരാശിയെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള സാധ്യത കൂടിയാണ് റൂട്ട്സ്" എന്ന് എം ടി  പറഞ്ഞു.

കലയെ സാംസ്കാരികമായി വൈവിധ്യ പൂർണ്ണമാക്കുക എന്ന ഉദ്ദേശത്തോടെയെത്തുന്ന റൂട്ട്സിന്  ശ്രീകുമാരൻ തമ്പി ,T പദ്മനാഭൻ,ആർട്ടിസ്റ്റ് നമ്പൂതിരി
കൈതപ്രം ദാമോദരൻ നമ്പൂതിരി ,വിദ്യാധരൻ മാസ്റ്റർ ,
റസൂൽ പൂക്കുട്ടി, S N സ്വാമി ,M ജയചന്ദ്രൻ,  ബിജിബാൽ,   I M വിജയൻ,  ,രവി മേനോൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ റൂട്ട്സിന്റെ മാനേജിങ് ഡയറക്ടേഴ്‌സായ ഡോ ആശ നായർ, ഡോ സേതു വാര്യർ , സംവിധായകൻ ജയരാജ്‌, സിനിമ രംഗത്തെ പ്രമുഖരായ സിദ്ധിഖ്,ബി ഉണ്ണികൃഷ്ണൻ,ബ്ലെസ്സി,ഉദയകൃഷ്ണ,ജിത്തു ജോസഫ്, സിദ്ധാർഥ് ഭാരതൻ,നിരഞ്ജന അനൂപ് ,നർത്തകി അശ്വതി, കാർത്തിക നായർ തുടങ്ങിയവർ പങ്കെടുത്തു. 

പ്രശസ്ത എഴുത്തുകാരുടെ രചനകൾക്ക്  ദൃശ്യഭാഷ നൽകുക. മലയാളികൾക്ക് മുന്നിൽ ലോക സിനിമയുടെ വാതായനം തുറക്കുക  എന്നീ ഉദ്ദേശവും ഇതിനു പിന്നിൽ ഉണ്ട്.

ലോക ക്ലാസ്സിക് സിനിമകളും,  മലയാളത്തിലെ പഴയ ഹിറ്റ്  സിനിമകളും  ഈ പ്ലാറ്റഫോമിലൂടെ കാണാൻ കഴിയും. പ്ലാറ്റഫോമിലേക്ക് ഒരു പുതിയ സബ്സ്ക്രൈബർ എത്തുമ്പോൾ  ഓരോ മരങ്ങൾ നട്ടു കൊണ്ടാകും ഈ ദൃശ്യ സംസ്കാരത്തിലേക്ക് അവരെ സ്വീകരിക്കുന്നത്. "റൂട്ട്സി"ന്റെ ലോഗോ പ്രകാശനം കേരളപ്പിറവി ദിനത്തിൽ നടൻ ജയറാമും പാർവതിയും അവരുടെ ചെന്നൈയിലെ വസതിയിൽ  ഒരു ചെടിക്ക്  വെള്ളമൊഴിച്ചു കൊണ്ട്  നിർവഹിച്ചിരുന്നു.

No comments:

Powered by Blogger.