പ്രശസ്ത ഛായാഗ്രാഹകൻ പി.എസ്. നിവാസിനെ, സംവിധായകൻ ശ്രീകുമാരൻ തമ്പി അനുസ്മരിക്കുന്നു.

പ്രശസ്ത ഛായാഗ്രാഹകൻ പി.എസ്.നിവാസ്                  (പി.ശ്രീനിവാസൻ) നിര്യാതനായി. 

ഞാൻ സംവിധാനം ചെയ്ത അവാർഡ് ചിത്രമായ "മോഹിനിയാട്ട"ത്തിന്റെ   ഛായാഗ്രാഹകൻ നിവാസ് ആയിരുന്നു     .മോഹിനിയാട്ടത്തിന്റെ  ഛായാഗ്രഹണത്തിന്                    
 ( black & white ) നിവാസിന്  മികച്ച  ഛായാഗ്രാഹകനുള്ള  ദേശീയ  അവാർഡ്‌ ലഭിച്ചു. 

ഈ ചിത്രം കണ്ടതിനു ശേഷമാണ് തമിഴ് സംവിധായകനായ ഭാരതിരാജാ തന്റെ  " പതിനാറു വയതിനിലെ "  എന്ന ചിത്രത്തിലെ ക്യാമറാമാനായി നിവാസിനെ നിശ്ചയിച്ചത്. പിന്നീട് തമിഴ് സിനിമകളിലും ഹിന്ദി സിനിമകളിലും അദ്ദേഹം ജോലി ചെയ്തു. ചില ചിത്രങ്ങളുടെ സംവിധായകനുമായി."മോഹിനിയാട്ട"ത്തിൽ പ്രവർത്തിക്കുന്നതിനു മുൻപ് 
നിവാസ് രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റ് ആയിരുന്നു.

കുറെ വർഷങ്ങളായി നിവാസിനെക്കുറിച്ചു വിവരങ്ങൾ ഒന്നുമില്ലായിരുന്നു. മാതൃഭൂമിയിൽ നിന്ന് സുഹൃത്ത് പ്രേംചന്ദ് വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ മരണവിവരം അറിഞ്ഞത്. 

സിനിമാ നിർമ്മാണത്തിൽ നിന്ന് ഏറെക്കാലം വിട്ടു നിന്നതുകൊണ്ടാണ്  എനിക്ക് പല സൗഹൃദങ്ങളും നഷ്ടമായത്. ശരിക്കും കുറ്റബോധം തോന്നുന്നു.

നിവാസിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ശ്രീകുമാരൻതമ്പി .
( സംവിധായകൻ ) 

No comments:

Powered by Blogger.