പ്രശസ്ത ഛായാഗ്രാഹകനും , സംവിധായകനും , നിർമ്മാതാവുമായ പി. എസ്. നിവാസ് അന്തരിച്ചു.


പ്രശസ്ത ഛായാഗ്രാഹകൻ പി. എസ്‌ നിവാസ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള പൈൻ & പാലിയേറ്റിവ് കെയറിൽ വെച്ച് അല്പം മുൻപ് അന്തരിച്ചു.  

സംവിധായകനും ചലച്ചിത്രനിർമ്മാതാവും കൂടിയായ  പി.എസ്. നിവാസ് തമിഴിൽ ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്‌, തെലുങ്ക് ചിത്രങ്ങൾ ചെയ്തിട്ടുള്ള ഇദ്ദേഹ. 70-80 കാലഘട്ടങ്ങളിൽ  ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു. തുടർ  തലമുറയിലെ പ്രമുഖ ക്യാമറാൻമാർക്കും പ്രചോദനമായിരുന്നു പി. എസ്‌. നിവാസ്. 

കോഴിക്കോടിൽ ജനിച്ചു. ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്നും ബിരുദം നേടി. മദ്രാസിലെ അടയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽ നിന്നും ഫിലിം ടെക്നോളജിയിൽ ബിരുദം നേടി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം മലയാളചലച്ചിത്രമായ മോഹിനിയാട്ടത്തിന് 1977ൽ ലഭിച്ചു. ആ ചലച്ചിത്രത്തിനു തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും 1979ൽ ലഭിച്ചു. സത്യത്തിന്റെ നിഴലിൽ ആണ് ആദ്യ ചിത്രം.

ചലച്ചിത്രങ്ങൾ 

ഓപ്പറേറ്റിവ് കേമറമാൻ (മലയാളചലച്ചിത്രങ്ങൾ)

കുട്ടിയേടത്തി, മാപ്പുസാക്ഷി, ചെമ്പരുത്തി, സ്വപ്നം

ഛായാഗ്രാഹകനായി (മലയാളചലച്ചിത്രങ്ങൾ) 
സത്യത്തിന്റെ നിഴലിൽ, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജൻ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സർപ്പം

ഛായാഗ്രാഹകനായി (തമിഴ് ചലച്ചിത്രങ്ങൾ)
പതിനാറു വയതിനിലേ, കിഴക്കേ പോകും റെയിൽ, സികപ്പു റോജാക്കൾ, ഇളമൈ ഊഞ്ചൽ ആടുകിറത്, നിറം മാറാത പൂക്കൾ, തനിക്കാട്ട് രാജ, കൊക്കരക്കോ, സെലങ്കെ ഒലി, മൈ ഡിയർ ലിസ, ചെമ്പകമേ ചെമ്പകമേ, പാസ് മാർക്ക്, കല്ലുക്കുൾ ഈറം, സെവന്തി

ഛായാഗ്രാഹകനായി (തെലുഗു ചലച്ചിത്രങ്ങൾ) 
വയസു പിലിച്ചിന്തി, നിമജ്ജാനം, യേറ ഗുലാബി, സാഗര സംഗമം, സംഗീർത്തന, നാനി
ഛായാഗ്രാഹകനായി (ഹിന്ദി ചലച്ചിത്രങ്ങൾ) സോൽവ സാവൻ, റെഡ് റോസ്, ആജ് കാ ദാദ, ഭയാനക് മഹാൽ. സംവിധായകനായി 
കല്ലുക്കുൾ ഈറം, നിഴൽ തേടും നെഞ്ചങ്ങൾ, സെവന്തി
നിർമ്മാതാവായി രാജ രാജാതാൻ, സെവന്തി.

പുരസ്കാരങ്ങൾ 

ദേശീയ ചലച്ചിത്രപുരസ്കാരം 
മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (1977)
മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം (1979)
ആന്ധ്ര പ്രദേശ് ഗവർമെന്റിന്റെ ഏറ്റവും ഉയർന്ന നന്ദി അവാർഡ്  .



പി.എസ്  നിവാസിന്  സിനിമ  പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം .
 

No comments:

Powered by Blogger.