ബോളിവുഡ് നടൻ രാജീവ് കപൂർ (58) അന്തരിച്ചു.

ബോളിവുഡ് നടൻ രാജീവ് കപൂർ (58) 
അന്തരിച്ചു. ഹൃദയാഘാതത്തെ  തുടര്‍ന്നായിരുന്നു അന്ത്യം. മുംബൈ ചെമ്പൂറിലെ ഇന്‍ലാക്‌സ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. 

അന്തരിച്ച ബോളിവുഡ് നടന്‍ റിഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവരുടെ ഇളയ സഹോദരനാണ് രാജീവ് കപൂര്‍.
ഹൃദയാഘാദത്തെ തുടര്‍ന്ന് സഹോദരന്‍ രണ്‍ധീര്‍ കപൂര്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. 
തുടര്‍ന്ന് രണ്‍ധീര്‍ കപൂറാണ് മാധ്യമങ്ങളെ രാജീവ് കപൂറിന്റെ മരണ  വിവരം അറിയിച്ചത്.

1985ലെ " റാം തേരി ഗംഗാ മാലി" ,'' എക് ജാന്‍ ഹേ ഹം"  (1983) എന്നീ ചിത്രങ്ങളിലെ രാജീപ് കപൂറിന്‍റെ അഭിനയം ശ്രദ്ധേയമായിരുന്നു. റിഷി കപൂര്‍ ചിത്രമായ " പ്രേംഗ്രന്ദ് " സംവിധാനം ചെയ്തത് രാജീവ് കപൂർ ആയിരുന്നു. 

രാജീവ് കപൂറിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
 

No comments:

Powered by Blogger.