" ഒടിയന്റെ കഥയുമായി എത്തുന്ന " കരുവ് " ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഫെബ്രുവരി പത്തിന് .മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിൻ്റെ ബാനറിൽ സുധീർ ഇബ്രാഹിം നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ മേനോൻ സംവിധാനം ചെയ്യുന്ന 'കരുവ്' എന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഫെബ്രുവരി പത്തിന്  പാലക്കാട് കാവശ്ശേരി പരക്കാട് ദേവി ക്ഷേത്രത്തിൽ വച്ച് നടക്കും. 

ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ് തുടങ്ങിയവർ വിശിഷ്ഠാതിഥികളായിരിക്കും.
പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്. 
പൂജാ ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുക്കും.തദവസരത്തിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

പിആർഒ : പി.ശിവപ്രസാദ്

No comments:

Powered by Blogger.