അബാം മൂവിസിന്റെ പുതിയ ചിത്രം " STAR Burst of Myths " .

അബാം മൂവിസിന്റ ബാനറിൽ ഏബ്രഹാം മാത്യൂ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പൃഥിരാജ് സുകുമാരൻ പുറത്തിറക്കി. " STAR " Burst of Mythട " എന്നാണ് സിനിമയുടെ പേര് .

ജോജു ജോർജ്ജ്, ഷീലു എബ്രഹാം , പ്രഥിരാജ് സുകുമാരൻ എന്നിവരാണ് പ്രധാനറോളുകളിൽ അഭിനയിക്കുന്നത്. ഈ ചിത്രം ഡൊമിൻ ഡിസിൽവയാണ് സംവിധാനം ചെയ്യുന്നത്. 

രചന സുവിൻ , സോമശേഖരൻ എന്നിവരും , ഛായാഗ്രഹണം തരുൺ ഭാസ്ക്കരനും , എഡിറ്റിംഗ് ലാൽ കൃഷ്ണനും , ഗാനരചന ഹരി നാരായണനും , സംഗീതം എം. ജയചന്ദ്രൻ , രഞ്ജിൻ രാജ് എന്നിവരും ,മേക്കപ്പ് റോഷൻ എൻ. ജിയും , കോസ്റ്റ്യൂം അരുൺ മനോഹറും , ശബ്ദലേഖനം അജിത്ത് എം. ജോർജ്ജും , പശ്ചാത്തല സംഗീതം വില്യം ഫ്രാൻസിസും , കലാസംവിധാനം കമർ ഇടക്കരയും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ  ബാദുഷയും ,പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡും ആണ്.

മരട് 357 ന് ശേഷം ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണ് " STAR " .

സലിം പി .ചാക്കോ . 

No comments:

Powered by Blogger.