സംസ്ഥാനത്തെ തീയേറ്ററുകൾ ജനുവരി അഞ്ച് ചൊവ്വാഴ്ച മുതൽ തുറക്കും .


സംസ്ഥാനത്തെ തിയേറ്ററുകൾ ജനുവരി അഞ്ച് ചൊവ്വാഴ്ച മുതൽ തുറക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 

ഓരോ തീയേറ്ററുകളുടെയും അകെയുള്ള സീറ്റുകളുടെ പകുതി സീറ്റുകളിൽ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. 

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷമാർഗ്ഗങ്ങൾ സംസ്ഥാന സർക്കാരും ,ആരോഗ്യവകുപ്പും തയ്യാറാക്കുമെന്നാണ് അറിയുന്നത്. 
പ്രേക്ഷകരും വേണ്ട  സ്വയം കരുതൽ സ്വീകരിക്കേണ്ടിവരും.  


കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ എട്ട് മാസകാലമായി തീയേറ്ററുകൾ അടഞ്ഞ് കിടക്കുകയാണ് .നൂറ് കണക്കിന് തൊഴിലാളികളും , തിയേറ്റർ ഉടമകളും ,ഒരു വിഭാഗം കലാകാരന്മാരും ,ടെക്നിഷ്യൻമാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിട്ട് വരികയാണ്. 

ഷൂട്ടിംഗുകൾ പൂർത്തിയാക്കിയ നിരവധി സിനിമകൾ റിലിസിന് കാത്തിരിക്കുന്ന വേളയിലാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം. വലിയ ആശ്വാസമാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. 

സലിം പി. ചാക്കോ .

 

No comments:

Powered by Blogger.