വിനോദ് കോവൂരിന്റെ " അദൃശ്യം " സോഷ്യൽ മീഡിയയിൽ തരംഗം സ്യഷ്ടിക്കുന്നു.


വിനോദ് കോവൂർ പ്രധാന കഥാപാത്രത്തെ 
അവതരിപ്പിക്കുന്ന "  അദൃശ്യം "  എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലായി മുന്നേറുന്നു.  

മമ്മൂട്ടി ഉള്‍പ്പടെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. 

വര്‍ഷത്തോളമായി ചലച്ചിത്ര - ടിവി രംഗത്ത് പ്രവര്‍ത്തിക്കുന്ന കലന്തന്‍ ബഷീറാണ് ഷോര്‍ട്ട് ഫിലിമിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.സൂര്യ ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് സൂര്യ ആണ് ചിത്രം നിര്‍മിക്കുന്നത്. 

ഒരു സൈക്കിള്‍ യാത്രക്കാരനിലൂടെ മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ കഥ സസ്‌പെന്‍സും സന്ദേശവും നിറഞ്ഞതാണ്. ചലച്ചിത്ര - ടിവി താരം സനൂജ സോമനാഥാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ദൃശ്യത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ ബഷീറിന്റെ പിതാവാണ് കലന്തന്‍ ബഷീര്‍. തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ബഷീര്‍. 
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത മരട് 357  എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാതത്തെ  അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട് .

ഛായാഗ്രഹണം: സജീഷ് രാജ്. എഡിറ്റിംഗ്: വി. ടി. ശ്രീജിത്ത്. പശ്ചാത്തല സംഗീതം: ബോബി ജാക്‌സണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇക്ബാല്‍ പാനായിക്കുളം. മേക്കപ്പ്: സന്തോഷ് വെണ്‍പകല്‍. കലാസംവിധാനം: നാരായണന്‍ പന്തീരിക്കര. കോസ്റ്റ്യൂംസ്: ഇന്ദ്രന്‍സ് ജയന്‍. അസോസിയേറ്റ് ഡയറക്ടര്‍: സാബു കക്കട്ടില്‍. സ്റ്റില്‍സ്: അനില്‍ പേരാമ്പ്ര എന്നിവരാണ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.