മഞ്ജു വാര്യരുടെ ഹൊറർ സിനിമ " ചതുർമുഖം " .


മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ രഞ്ജിത് കമലശങ്കറും , സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് " ചതുർമുഖം " .

മമ്മൂക്കക്കും ലാലേട്ടനും ഒപ്പം തന്നെ ലോകമൊട്ടുക്കുമുള്ള മലയാളികള്‍ ഇഷ്ടപ്പെടുന്ന അഭിനേത്രിയാണ് മഞ്ജു വാരിയര്‍. 1995 മുതല്‍ ആരംഭിച്ച കാല്‍ നൂറ്റാണ്ട് കാലത്തെ അഭിനയജീവിതത്തില്‍ ചുരുക്കം ചില വര്‍ഷങ്ങള്‍ മാറിനിന്ന കാലത്ത് പോലും ഓരോ മലയാളിയും വീണ്ടും അഭിഭവിക്കാന്‍ ആഗ്രഹിച്ചതാണ് അവരുടെ അഭിനയ പ്രതിഭ. 

ഹൌ ഓള്‍ഡ് ആര്‍ യൂ-വിലൂടെ തിരിച്ച് വന്ന മുതല്‍ അവരുടെ ഓരോ സിനിമയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. മുൻപ് ഒരു  പാട്ടിനും ലഭിച്ചിട്ടില്ലാത്ത പ്രതികരണമാണ് അവര്‍ പാടി അഭിനയിച്ച് 'കിം കിം' എന്ന ഗാനത്തിന് ലോകത്തെമ്പാടുമുള്ള സഹൃദയരില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. 

25 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ഇന്നേ വരെ അവര്‍ ഒരു ഹൊറര്‍  സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നത് ആശ്ചര്യകരമായ വസ്തുതയാണ്. എന്നാല്‍ ചതുര്‍മുഖം എന്ന മഞ്ജുവാര്യര്‍ ,സണ്ണിവെയ്‍ന്‍ ചിത്രം 
ആ വിടവ് നികത്തുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

25 വര്‍ഷത്തെ കരിയറില്‍ മഞ്ജു ആദ്യമായ് അഭിനയിക്കുന്ന ഹൊറര്‍ സിനിമയാണ് ചതുര്‍മുഖം. ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ആദ്യമായ് റോപ്പ് സ്റ്റണ്ടുകള്‍ ചെയ്തുവെന്ന പ്രത്യേകതയും ചതുര്‍മുഖത്തിനുണ്ട്. മലയാളത്തില്‍ മറ്റൊരു അഭിനേത്രിയും ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത ത്രില്ലിംഗ് സീക്വന്‍സുകള്‍ ഈ സിനിമയുടെ പ്രത്യേകതയാണ്. 

അഞ്ചര കോടിമുതല്‍ മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്സിന് പ്രാധ്യാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ ഹൈലൈറ്റ് തന്നെ ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്. മഞ്ജുവാര്യരുടെ ആരാധകര്‍ക്ക് മുൻപ് ഒന്നും  അനുഭവിച്ചിട്ടില്ലാത്ത വിധം ത്രസിപ്പിക്കുന്ന രംഗങ്ങളാണെന്നാണ് ഈ സിനിമയില്‍ അണിയറക്കാര്‍ ഒരുക്കിയിട്ടുള്ളത് എന്നാണ് അറിയാന്‍ കഴിയുന്നത്.


സണ്ണി വെയ്ൻ , അലൻസിയർ ലേ ലോപ്പസ് , ശ്യാമപ്രസാദ് ,ശ്രീകാന്ത് മുരളി ,കലാഭവൻ പ്രജോദ് ,റോണി വർഗ്ഗീസ് ,നവാസ് വളളിക്കുന്ന് ,ബാബു അ നൂർ ,ബാലാജി ശർമ്മ ,' അസീസ് ,നിരഞ്ജന അനൂപ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും, അഭയകുമാർ ,അനിൽ കുര്യൻ എന്നിവർ  തിരക്കഥയും, ഡോൺ വിൻസെന്റ് സംഗീതവും നിർവ്വഹിക്കുന്നു. ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ് ടോംസും ,ജസ്റ്റിൻ തോമസും ചേർന്നാണ് " ചതുർമുഖം " നിർമ്മിക്കുന്നത്. 
 
 
 

No comments:

Powered by Blogger.