ഡി.വൈ.എസ്.പി മധുബാബു രാഘവ് സിനിമയിലേക്ക്.

മലയാള സിനിമയിലേക്കുള്ള എന്റെ ആദ്യചുവടുവെയ്പ്പ് മാത്യുസാർ എന്ന കഥാപാത്രത്തിലൂടെ...... 

തലയുയർത്തിയും നെഞ്ചുവിരിച്ചും നടക്കേണ്ട ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും 'വേലുക്കാക്ക ഒപ്പ്' എന്ന സിനിമയിലെ റിട്ടയേർഡ് അദ്ധ്യാപകനായ മാത്യൂസാർ എന്ന് കഥാപാത്രത്തിലേക്ക് മാറാൻ സംവിധായകൻ അശോക്. R. ഖലീത്ത എന്നോട് ആവശ്യപ്പെട്ടപ്പോൾ ആലപ്പുഴ എസ്.ഡി കോളേജിലും ആര്യാട് ബി.എഡ്. സെന്ററിലും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലും കലാപ്രകടനങ്ങൾ എന്ന പേരിൽ ഞാൻ കാണിച്ചു കൂട്ടിയിട്ടുള്ള പേക്കൂത്തുകളും എന്റെ വലിയ കലവൂർ ഗ്രാമത്തിലെ കാറ്റാടി വായനശാലയുടെ വാർഷികവേളകളിൽ നടത്തപ്പെട്ട നാടകങ്ങളിൽ അഭിനയിച്ചുള്ള അനുഭവങ്ങളും മാത്രമേ ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് ഉണ്ടായിരുന്നുള്ളൂ... 

എന്നാൽ എസ്.ഡി കോളേജിൽ എന്നെ 5 വർഷം പഠിപ്പിച്ച സൗമ്യനും ചില സന്ദർഭങ്ങളിൽ വിഷാദമുഖഭാവവുമുള്ള ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ ഡോ. കെ. കൃഷ്ണകുമാർ സാറിന്റെ രൂപവും ഭാവവും മനസ്സിൽ തെളിഞ്ഞപ്പോൾ മാത്യൂസാർ എന്ന കഥാപാത്രം എന്നിലേക്ക് ആവാഹിക്കപ്പെടുകയായിരുന്നു..

Thanks to Director Asokji  Producer Sibi Varghese Cherthala, Script writer Sathyan Kolangad, Cinemotographer Shaji Jacob, Assistant Director Sreekumar Thiruvalla,  Alan John, Dileep Kuttichira,  and all the crew...!

മധുബാബു രാഘവ് .മധുബാബു  രാഘവിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആശംസകൾ. 

No comments:

Powered by Blogger.