" അമ്മ"യുടെ ആസ്ഥാന മന്ദിരം ഭരത് മമ്മൂട്ടി ,ഭരത് മോഹൻലാൽ എന്നിവർ ഫെബ്രുവരി ആറിന് ഉദ്ഘാടനം ചെയ്യും.


സുഹൃത്തെ ,

മലയാള സിനിമയിലെ നടി നടൻമാരുടെ സംഘടനയായ " അമ്മ" പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. ഇപ്പോഴാണ് ഞങ്ങളുടെ  ചിരകാല സ്വപ്നം പൂർത്തിയാക്കാൻ സാധിച്ചത്. 

" അമ്മ" യുടെ ആസ്ഥാന മന്ദിരം 2021 ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് ഭരത് മമ്മൂട്ടി ,ഭരത് മോഹൻലാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. 

താങ്കളുടെ സാന്നിദ്ധ്യം ഈ അവസരത്തിൽ ഞങ്ങൾ
ആഗ്രഹിക്കുന്നു .

എങ്കിലും , ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് സാധിക്കില്ല എന്ന സത്യവും ഞങ്ങൾ തിരിച്ചറിയുന്നു. 

താങ്കളുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും ഞങ്ങളോടൊപ്പം ഉണ്ടാവണം. 

താങ്കൾക്ക് സൗകര്യപ്രദമായ ഏതെങ്കിലുമൊരു ദിവസം ഞങ്ങളുടെ ആസ്ഥാനമന്ദിരം സന്ദർശിക്കാൻ സൻമനസ്സ് ഉണ്ടാവണമെന്ന ആഭ്യർത്ഥനയോടെ ,

ഉപചാരപൂർവ്വം ,

ഇടവേള ബാബു .
( ജനറൽ സെക്രട്ടറി ) 
" അമ്മ " .
........................................................................

" അമ്മ ''യുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിന്  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആശംസകൾ. 
 
........................................................................
 

No comments:

Powered by Blogger.