മമ്മൂട്ടി " മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനാകുന്ന " വണ്ണി "ന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയായി.


മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ''വണ്ണിന്റെ " അവസാനഘട്ട ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി .

പത്ത്  മാസത്തിന് ശേഷമാണ് മമ്മൂട്ടി 
ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. താടിയും മുടിയും നീട്ടി വളർത്തിയ ഗെറ്റപ്പിലാണ് അഭിനയിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി പുതിയ ഗെറ്റപ്പിൽ എത്തുന്നത് ക്ലൈമാക്സ് രംഗമാണോ എന്ന് അറിയാൻ പ്രേക്ഷകർ കാത്തിരിക്കുന്നു .

മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ്  " വൺ "  പറയുന്നത് . ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണിത്.  സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മമ്മൂട്ടിയെ കൂടാതെ , ജോജു ജോർജ്ജ് , മുരളി ഗോപി, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്രമേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ ലേ ലോപ്പസ്  , ശ്യാമ പ്രസാദ്, നന്ദു , മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബലക്ഷ്മി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

മമ്മൂട്ടി നായകനാകുന്ന " വൺ " നിർമ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ. ആണ് .ഏപ്രിലിൽ ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന.

സലിം പി. ചാക്കോ .

 
 
 

No comments:

Powered by Blogger.