കുഞ്ഞുമോൻ താഹയുടെ " തീമഴ തേൻമഴ" ചിത്രീകരണം പുരോഗമിക്കുന്നു.

തീമഴ തേൻമഴ.... കുഞ്ഞുമോൻ താഹയുടെ ചിത്രം.

പ്രമുഖ സംവിധായകൻ കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തീമഴ തേൻ മഴ. സെവൻ ബേഡ്സ് ക്രീയേഷൻസിനു വേണ്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുന്നു.
സച്ചു, അമ്മു, ലീന എന്നീ കോളേജ് വിദ്യാർത്ഥികളുടെ ജീവിത കഥ പറയുന്ന ചിത്രമാണിത്. 

കൊല്ലം പട്ടണത്തിന് അടുത്തുള്ള ഒരു മലയടിവാരത്തിലുള്ള സുന്ദരമായ ഒരു ഗ്രാമത്തിലെ സന്തതികളായിരുന്നു ഈ വിദ്യാർത്ഥികൾ .പ്രണയവും, കലഹവുമായി ജീവിച്ച ഇവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ചില സംഭവങ്ങൾ കടന്നു വന്നു! മലയോര ഗ്രാമത്തെ ഞെട്ടിച്ച സംഭവപരമ്പരകൾ!ഗ്രാമീണ പശ്ചാത്തലത്തിൽ സുന്ദരമായൊരു പ്രണയകഥ പറയുകയാണ് തീമഴ തേൻ മഴ എന്ന ചിത്രത്തിലൂടെ കുഞ്ഞുമോൻ താഹ. 

സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ കുഞ്ഞുമോൻ താഹ, അഷ്ടമുടി കപ്പിൾസ് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് തീമഴ തേൻ മഴ. കൊല്ലത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും.
സെവൻ ബേഡ്സ് ക്രീയേഷൻസിനു വേണ്ടി കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീമഴ തേൻ മഴ. 

തിരക്കഥ -എ.വി.ശ്രീകുമാർ ,കുഞ്ഞുമോൻ താഹ, ഗാനരചന - ജയകുമാർ ചോറ്റാനിക്കര ,ഫിറോസ് ചാലിൽ, ലെജിൻ ചെമ്മാനി, സംഗീതം - മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, ക്യാമറ - സുനിൽ പ്രേം ,എഡിറ്റർ - അയൂബ് ഖാൻ ,മേക്കപ്പ് - പട്ടണം ഷാ, കോസ്റ്റ്യൂമർ - ഇന്ദ്രൻസ് ജയൻ, കല -വിഷ്ണു എരുമേലി, സംഘട്ടനം - അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, സ്റ്റിൽ - അഖിൽ നാരായണൻ, പി.ആർ.ഒ- അയ്മനം സാജൻ.
സൂരജ് സാജൻ, സ്നേഹ അനിൽ ,ലക്ഷ്മി അശോകൻ എന്നിവർ നായികാനായകന്മാരാകുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
 
                                                                        അയ്മനം സാജൻ

No comments:

Powered by Blogger.