" റഷ്യ " ഉടൻ റിലീസ് ചെയ്യും . ഒരു മനുഷ്യൻ എത്ര മണിക്കൂർ  ഉറങ്ങണം...?

ഉറങ്ങാൻ പറ്റുന്നില്ല... ഒരു പോള  കണ്ണടച്ചില്ല... ശരിക്കൊന്നു ഉറങ്ങാൻ പറ്റിയില്ല...വെറുതെ കിടക്കാം  എന്നല്ലാതെ ഉറക്കം വരണ്ടേ? നമ്മൾ ഇടയ്ക്കിടെ കേൾക്കുന്ന ഒരു കാര്യം. നമ്മെ ബാധിക്കാത്ത ഒരു കാര്യമായതു കൊണ്ട്   വെറുതെ കേട്ടു കളയുന്ന  ഒരു ചെറിയ കാര്യം. ക്രോണിക് ഇൻസോംനിയ ഡിസോർഡർ   എന്ന ഭീകരമായ  രോഗാവസ്ഥ. ഇൻസോംനിയ എന്ന രോഗം വിഷയമാക്കി  ഒരു  പരീക്ഷണ സിനിമ  വരുന്നു. റഷ്യ. ദിവസങ്ങളോളം  ഉറങ്ങാൻ  കഴിയാതെ  കടുത്ത  മാനസീക ശാരീരിക  സമ്മർദ്ദം  അനുഭവിക്കുന്ന ഒരു കൂട്ടം  ആളുകളുടെ കഥ പറയുകയാണ്  റഷ്യ  എന്ന സിനിമ.

 വലിയ താരപകിട്ടില്ലാതെ  പുതിയ ആളുകളെ ഉൾപ്പെടുത്തി കുലുമിന ഫിലിംസ്  നിർമിക്കുന്ന  സിനിമ   പൂർത്തിയായി റിലീസിന് ഒരുങ്ങുന്നു. നിതിൻ തോമസ്  കുരിശിങ്കൽ രചനയും  സംവിധാനവും  നിർവഹിക്കുന്ന  റഷ്യയിൽ  നടനും സംവിധായകനുമായ  രൂപേഷ് പീതാംബരൻ  നായകനാവുന്നു. 

തിരക്കഥാ കൃത്തും  പരസ്യ ചിത്രങ്ങളുടെ സംവിധായകനുമായ  മെഹറലി  പോയിലുങ്ങൽ ഇസ്മായിലും റോംസോൺ തോമസും   ചേർന്ന് നിർമിക്കുന്ന  റഷ്യയിൽ  രാവി കിഷോർ ' ഗോപിക  അനിൽ , സംഗീത ചന്ദ്രൻ , ആര്യ മണികണ്ഠൻ. തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. ചിത്രം  വൈകാതെ  തീയേറ്ററുകളിൽ എത്തും.  റഷ്യയുടെ ആദ്യ  ടീസർ  റിലീസ്  ചെയ്തിട്ടുണ്ട്. പുതിയ പരീക്ഷണങ്ങളുമായി സിനിമയിൽ  എത്തുന്നവരെ  പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷരിൽ പ്രതീക്ഷയർപ്പിച്ചു റഷ്യ  റിലീസിന്ഒരുങ്ങുകയാണ്.
പി.ആർ.സുമേരൻ. (പി. ആർ. ഒ) 9446190254

No comments:

Powered by Blogger.