കെ.ജി.എഫ് ഹീറോ യഷ് ചിത്രം " സൂര്യവംശി " ഉടൻ തീയേറ്ററുകളിലേക്ക്.

കെ.ജി.എഫ് ഹീറോ യഷ് അഭിനയിക്കുന്ന കന്നട ചിത്രമായ " സൂര്യവംശി "  ഉടൻ  തീയേറ്ററുകളിൽ  എത്തും. ആക്ഷനും പ്രണയത്തിനും കോമഡിയ്ക്കും പ്രധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിക്കുന്നത് മഹേഷ് റാവു ആണ് . 

സാധാരണ കുടുംബത്തിൽ ജനിച്ച സൂര്യയും ,സാമ്പത്തിക നിലവാരമുള്ള അനന്യയും തമ്മിലുള്ള പ്രണയത്തിനിടയിലേക്ക് പണക്കാരനായ ഒരു യുവാവ് കടന്നു വരുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ്  ഈ സിനിമയുടെ പ്രമേയം. രാധിക പണ്ഡിറ്റാണ് നായിക. ശൃം ,ദേവരാജ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഏ.കെ. ഷെജീൻ പി.ആർ.ഒയും ,സംഗീതം വി.ഹരികൃഷ്ണയും നിർവ്വഹിക്കുന്നു. കെ. മഞ്ചു സിനിമാസിന്റെ ഇൻ അസോസിയേഷൻ വിത്ത്  ഷിമോഗാ ക്രിയേഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്. ഷബീർ പത്താൻ ,റെയ്ച്ചൽ ഡേവിഡ് എന്നിവരാണ് സഹനിർമ്മാതാക്കൾ .കേരളത്തിൽ രേഖക്ക് ആർട്സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് .

സലിം പി. ചാക്കോ .

No comments:

Powered by Blogger.