യുവനടൻ അമിത് ചക്കാലയ്ക്കൽ മികച്ച വേഷങ്ങളിലൂടെ പ്രക്ഷേക ശ്രദ്ധ നേടുന്നു .


മലയാള സിനിമയിലെ യുവ സാന്നിദ്ധ്യം ആണ് അമിത് ചക്കാലയ്ക്കൽ.
1985 ആഗസ്റ്റ് പതിമൂന്നിന് ജനനം. കളമശ്ശേരി രാജഗിരി ഹൈസ്ക്കൂൾ ഉൾപ്പടെ വിവിധ സ്കൂളുകളിൽ  ആയിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം . മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് .

ഏഷ്യനെറ്റിന്റെ " മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ " അവാർഡ് നേടി . വിവിധ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചിയിലാണ്  ഇപ്പോൾ താമസം. 

2013 പുറത്തിറങ്ങിയ  ABCD, കാശ് എന്നി സിനിമകളിൽ  ജൂനിയർ ആർട്ടിസ്റ്റായി തുടക്കം. ഹണിബീ
 ( 2013) , മസാല റിപ്ലബിക്ക്, ഹി അയാം ടോണി , സപ്തശ്രീ തസ്ക്കര , ഇയ്യോബിന്റെ പുസ്തകം ,ലാൽ ബഹാദൂർ ശാസ്ത്രി , ക്രാന്തി ( 2014) ,കിംഗ് ലയർ , കോലു മിഠായി ( 2016) ,ഹണിബീ 2 സെലിബ്രിയേഷൻസ് , clo സൈറാബാനു , ഹണിബീ 2.5 , മെല്ലെ ( 2017) , കായംകുളം കൊച്ചുണ്ണി , പ്രേതം 2 ( 2018) , വാരിക്കുഴിയിലെ കൊലപാതകം ( 2019) എന്നി ചിത്രത്തിൽ അമിത് അഭിനയിച്ചു. 

" വാരിക്കുഴിയിലെ കൊലപാതകം" എന്ന സിനിമയിലെ ഫാദർ വിൻസെന്റ് കൊമ്പനെ പ്രേക്ഷക സമൂഹം ഒരിക്കലും മറക്കില്ല. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു അത്. അതുപോലെ ഹണിബിയിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന " യുവം "  ഫെബ്രുവരിയിൽ റിലീസ് ചെയ്യും . ഈ ചിത്രത്തിൽ നായകവേഷത്തിലാണ് അമിത് 
അഭിനയിച്ചിരിക്കുന്നത്. " ആഹാ "  എന്ന  സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരനോടൊപ്പം തുല്യ പ്രധാന്യമുള്ള റോളിൽ അഭിനയിച്ചു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബിബിൻ പോൾ സാമുവേലാണ് .എസ് .ജെ സിനു സംവിധാനം ചെയ്യുന്ന 
" ജീബൂട്ടി " യിൽ നായക
വേഷത്തിലാണ് അമിത്എത്തുന്നത്.


മലയാള സിനിമയിൽ ചെറുതും വലതുമായ വേഷങ്ങളിലൂടെ അമിത് ചക്കാലയ്ക്കൽ  പ്രേക്ഷക ശ്രദ്ധനേടി മുന്നേറുകയാണ്.

എല്ലാ ആശംസകളും ...


സലിം പി. ചാക്കോ '
 

No comments:

Powered by Blogger.