രാഷ്ട്രീയ അക്ഷേപഹാസ്യ ചിത്രം " ഒരു താത്വിക അവലോകനം " പുതുവർഷത്തിൽ പാലക്കാട് തുടങ്ങി.


ജോജു ജോർജ്ജ്, അജു വർഗ്ഗീസ്, നിരഞ്ജ് രാജു  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ,യെഴുതി സംവിധാനം ചെയ്യുന്ന "ഒരു താത്വിക അവലോകനം" എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. 
നിര്‍മ്മാതാവ് ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിർവ്വഹിച്ചു. രാഷ്ട്രീയ അക്ഷേപഹാസ്യത്തിന് മുൻഗണന നൽകുന്ന ചിത്രമാണ് " ഒരു താത്വിക അവലോകനം " .

 
സലിം കുമാർ, ഷമ്മി തിലകന്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണൻ, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍രാജ്, സജി വെഞ്ഞാറമൂട്, ശെെലജ തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാനാണ്  ഈ ചിത്രം  നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണനും , ഗാനരചന കെെതപ്രം, മുരുകന്‍ കാട്ടാകട എന്നിവരും ,സംഗീതം
ഒ.കെ.രവിശങ്കറും ,എഡിറ്റിംഗ് ലിജോ പോളും ,പ്രെജക്ട് ഡിസൈൻ ബാദുഷയും , പ്രൊഡക്ഷൻ കൺട്രോളർ എസ്സാ കെ. എസ്തപ്പാനും ,കലാസംവിധനം ശ്യാം കാർത്തികേയനും ,മേക്കപ്പ് ജിത്തു പയ്യന്നൂരും ,വസ്ത്രാലങ്കാരം  അരവിന്ദനും ,സ്റ്റിൽസ് സേതുവും ,പരസ്യകല അധിൻ ഒല്ലുരും ,ചീഫ് അസോസിയേറ്റ് ഡയറക്ക്ക്ഷ'ൻ  ബോസും ,വാർത്ത പ്രചരണം എ.എസ് ദിനേശുമാണ്  നിർവ്വഹിക്കുന്നത്. 

 

No comments:

Powered by Blogger.