" ഇടി മഴ കാറ്റ് " ചിത്രീകരണം പാലക്കാട് തുടങ്ങി. '' ഇടി മഴ കാറ്റി " ന്‍റെ ചിത്രീകരണം പാലക്കാട് പുനരാരംഭിച്ചു.ഈ  ചിത്രം സംവിധാനം ചെയ്യുന്നത് മിനി സ്ക്രീനില്‍ ഏറെ ശ്രദ്ധേയനായ സംവിധായകന്‍  അമ്പിളി എസ്. രംഗനാണ് .


കേരളത്തിലെ നാല് ഗ്രാമങ്ങളിലും ബംഗാളിലുമായി നടക്കുന്ന ചിത്രത്തിന്‍റെ കഥ, ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് പറഞ്ഞുപോകുന്നത്. ചിത്രത്തിന്‍റെ കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവയ  അമല്‍ ആണ്. സംവിധായകനും കഥാകൃത്തും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 
ചെമ്പന്‍വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തില്‍ രാജാമണി, ശരണ്‍ജിത്ത്, പ്രിയംവദ കൃഷ്ണന്‍, ബംഗാളി നടി പൂജ ദേബ്, ബംഗാളി ആര്‍ട്ടിസ്റ്റുകളായ ഋതിഭേഷ്, രാജാ ചക്രവര്‍ത്തി, സന്ദീപ് റോയ്, സുദീപ് തോ  ,അസീസ് നെടുമങ്ങാട്, ശേഖര്‍ മേനോന്‍, ഷാജുശ്രീധര്‍, ഗീതി സംഗീത, ഉമ കെ.പി, അച്ചുതാനന്ദന്‍, ശിവ ഹരിഹരന്‍, ശിവദാസ് മട്ടന്നൂര്‍, കുമാര്‍ദാസ്, ജസ്റ്റിന്‍ ഞാറയ്ക്കല്‍ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

No comments:

Powered by Blogger.