നടൻ അനിൽ നെടുമങ്ങാടിന് ആദരമർപ്പിച്ച് സാംസ്കാരിക കേരളം.അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ ഭൗതിക ശരീരം പൊതുദർശനത്തിനുവെച്ച തിരുവനന്തപുരം ഭാരത് ഭവനിൽ കലാ ,സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. 

സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, പാലോട് രവി എക്സ് എം.എൽ.എ, വി.വേണു ഐ.എ.എസ്, 
ചലച്ചിത്ര നിർമാതാവ് ജി. സുരേഷ്‌കുമാർ,  നടന്മാരായ മണിയൻപിള്ള രാജു, അലൻസിയർലേ ലോപ്പസ് , 
നടി മാലാ പാർവതി, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കെ.എ.എൽ ചെയർമാൻ കരമന ഹരി, സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രിക്ക് വേണ്ടി ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്,  ഭാരത് ഭവനുവേണ്ടി റോബിൻ സേവ്യർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.


1 comment:

Powered by Blogger.