" അവഞ്ചേർസ് " സംവിധായകരുടെ പുതിയ ചിത്രമാണ് " ദ് ഗ്രേ മാൻ " .ധനുഷ് പ്രധാനവേഷത്തിൽ.


അവഞ്ചേർസ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നു. 'ദ് ഗ്രേ മാൻ' എന്നാണ് സിനിമയുടെ പേര്. ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പം  ധനുഷും സ്ക്രീനിൽ എത്തും . അനാ ഡെ അർമാസ് ആണ് നായിക. വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.  

2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ഇത് നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണ്.  

No comments:

Powered by Blogger.