" ക്യഷ്ണൻകുട്ടി പണി തുടങ്ങി " ചിത്രീകരണം തുടങ്ങി.വിഷ്ണു ഉണ്ണികൃഷ്ണൻ സാനിയ ഇയ്യപ്പൻ ടീം ഒന്നിക്കുന്ന " കൃഷ്ണൻകുട്ടി പണി തുടങ്ങി "  എന്ന സൂരജ് ടോം ചിത്രം തൊടുപുഴയിൽ ഇന്ന് ചിത്രീകരണം ആരംഭിച്ചു.  പെപ്പർകോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസാണ് ചിത്രീകരിക്കുന്നത്. 

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംഗീതസംവിധായകൻ കൂടിയായ ആനന്ദ് മധുസൂദനനാണ്. ഗാനരചന ഹരി നാരായണൻ. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം ജിത്തു ദാമോദര്‍. ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസാണ് സൗണ്ട് ഡിസൈനിംഗ്. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്‌റഫ്‌ ഗുരുക്കൾ എന്നിവരാണ്. സ്റ്റിൽസ് മഹേഷ്‌ മഹി മഹേശ്വർ. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈൻസ്  ആർട്ടോ കാർപസ്, പിആർഒ മഞ്ജു ഗോപിനാഥ്. 


No comments:

Powered by Blogger.