സ്നേഹത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ കവിതയിൽ വരച്ചിട്ട മഹാകവി അക്കിത്തത്തിന് ആദരാഞ്ജലികൾ .

ജ്ഞാനപീഠം ജേതാവ്  അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്‌ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ.
.........................................................................

മനുഷ്യസ്നേഹത്തിന്റെ
മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം, നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നിരവധി കൃതികൾ  മലയാളത്തിന് സംഭാവനയായി നൽകിയിട്ടുണ്ട്. 
എട്ടുപതിറ്റാണ്ട് നീണ്ട
കാവ്യജീവിതത്തിന് ശേഷം ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസകാരൻ ഓർമ്മയാവുകയാണ്.

'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണന്നാത്മാവിലായിരം 
സൗരമണ്ഡലം 
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ്ച്ചിലവാക്കവേ..
ഹൃദയത്തിലുലാവുന്നു നിത്യനിർമലപൗർണമി'....

                   അക്കിത്തം (94) 
..........................................................................

വാർദ്ധ്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപുത്രിയിൽ വച്ചായിരുന്നു അന്ത്യം .

സ്വന്തം സമുദായത്തിലെ മാറ്റങ്ങൾക്കായി പ്രവർത്തിച്ചു. 1952ൽ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ ശ്രദ്ധേയനായി. 1959 മുതൽ 29 വർഷം അകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നു. 1972 ൽ ബലിദർശനത്തിന് കേന്ദ്ര സാഹിത്യ അവാർഡ് നേടിയിരുന്നു. 

2019ൽ അക്കിത്തം അച്യുതൻ നമ്പൂതിരി ജ്ഞാനപീഠ പുരസ്കാരം നേടിയിരുന്നു. ഓടക്കുഴൽ ,വയലാർ ,
സഞ്ചയൻ പുരസ്കാരങ്ങൾ നേടി. 
പാലക്കാട് കുമരനല്ലൂർ സ്വദേശിയായ അക്കിത്തം അച്യുതൻ നമ്പൂതിരി നാൽപത്തിയാറിൽപരം കൃതികൾ രചിച്ചിട്ടുണ്ട് .


" വെളിച്ചം ദു:ഖമാണുണ്ണി , തമസല്ലോ സുഖപ്രദം ."




സലിം പി. ചാക്കോ .
cpkdesk .

No comments:

Powered by Blogger.