" വീരദർശനം'' സംസ്കൃത സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകൻ ബ്ലെസ്സി റിലീസ് ചെയ്തു. ശ്രുതി സൈമൺ സംവിധായിക .

ലോകസിനിമ ചരിത്രത്തിൽ ആദ്യമായി സംസ്കൃത ഭാഷയിൽ ഒരു വനിത സംവിധായികയാവുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ എൽ.പി സ്കൂളിലെ ശ്രുതി സൈമൺ ആണ് 
" വീരദർശനം " എന്ന സംസ്കൃത സിനിമ  സംവിധാനം ചെയ്യുന്നത്. 

സംവിധായകരായ ബ്ലെസ്സി ,വിനോദ് മങ്കര , മുരളി തുമ്മാരുകുടി എന്നിവർ ഫേസ്ബുക്ക് പേജുകളിലുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 

കഥ രാമഭദ്രൻ തമ്പുരാനും, തിരക്കഥ ആസിഫ് കോട്ടയവും ,എഡിറ്റിംഗ് - കലാസംവിധാനം ഈമാനുവേൽ ഈ.കെയും, ഛായാഗ്രഹണം വിനോദ് പാനേത്ത് കണ്ണനും ,പശ്ചാത്തല സംഗീതം ബേസിൽ ബാബുവും, ഡിസൈൻ ശ്രീജിത്ത് ഗംഗാധരനും നിർവ്വഹിക്കുന്നു.  പ്രൊഡക്ഷൻ മനേജർ ജിതിൻ മാത്യൂ ബാബു .
മിനർവ്വ ഐക്കേൺ പ്രൊഡക്ഷൻസാണ് " വീരദർശനം " നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ 


No comments:

Powered by Blogger.