മധു അമ്പാട്ട് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ.


സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി  ചെയർമാനായി  ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിനെ സംസ്ഥാന സർക്കാർ നിയമിച്ചു. 

സംവിധായകരായ സലീം അഹമ്മദ് , എബ്രിഡ് ഷൈൻ , ഛായാഗ്രാഹകൻ വിപിൻ മോഹൻ ,എഡിറ്റർ എൽ . ഭൂമിനാഥൻ , സൗണ്ട് എൻജിനീയർ എസ്. രാധാക്യഷ്ണൻ , പിന്നണി ഗായിക ലതിക , നടി ജോമോൾ, ഏഴുത്തുകാരൻ ബെന്യാമിൻ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ. ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയായിരിക്കും. 

ഈ മാസം അവസാനത്തോടെ അവാർഡിനുള്ള സ്ക്രീനിങ് തുടങ്ങിയേക്കും. ഇക്കഴിഞ്ഞ മാർച്ച് 18 ന് ജൂറി അംഗങ്ങളെ ഉൾപ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ കോവിഡ് മൂലം ജൂറിക്ക് സ്ക്രീനിങ് നടത്താൻ കഴിഞ്ഞില്ല. 

ജൂറിയിൽ നിന്ന്  സംഗീത സംവിധായകൻ പി.ജെ. ബേർണി ,നടി  അർച്ചന ,എഴുത്തുകാരൻ ടി.ഡി .രാമകൃഷ്ണൻ എന്നിവർ സ്വയം  ഒഴിവായിരുന്നു . ഇവർക്ക് പകരം ലതിക ,ജോമോൾ ,ബെന്യാമിൻ എന്നിവരെ  ഉൾപ്പെടുത്തി വീണ്ടും ജൂറി പുനസംഘടിപ്പിച്ചു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.