" മൊഞ്ചത്തി പെണ്ണെ ഉണ്ണിമായെ ........." മണിയറയിലെ അശോകനിലെ ഗാനവുമായി ദുൽഖറും ,ഗ്രിഗറിയും .നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രമായ " മണിയറയിലെ അശോകനിലെ " മെഞ്ചത്തിപെണ്ണെ ഉണ്ണിമായേ ........" എന്ന ആദ്യഗാനം  ദുൽഖർ സൽമാനും ,ഗ്രിഗറിയും ചേർന്ന് പാടിയിരിക്കുന്നു. ദുൽഖറിന്റെ ജന്മദിനമായ ഇന്ന് തന്നെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. 


ഗ്രിഗറി ,അനുപമ പരമേശ്വരൻ, ഇന്ദ്രൻസ് ,ഷൈൻ  ടോം ചാക്കോ, കൃഷ്ണ ശങ്കർ ,വിജയരാഘവൻ ,സുധീർ , ശ്രീലക്ഷ്മി ,നയന ,ശ്രിന്ദ്ര ശിവദാസ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.  തിരക്കഥ വിനീത് ക്യഷ്ണനും, ഛായാഗ്രഹണം സജാദ് കക്കുവും നിർവ്വഹിക്കുന്നു. സംവിധായകൻ രമേശ് പിഷാരടിയാണ് ഈ സിനിമയുടെ പേര് നിർദ്ദേശിച്ചത്. നടി അനുപമ പരമേശ്വരൻ ഈ ചിത്രത്തിന്റെ സഹ സംവിധായക കൂടിയാണ്. നാട്ടിൻ പുറത്ത്ക്കാരനായ അശോകന്റെയും ശ്യാമയുടെയും കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ദുൽഖർ സൽമാന്റെ വെയ്ഫെയറർ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.