കൊറോണ കാലത്തെ " ഗുണ്ട് കുട്ടപ്പനും സിനിമാപിള്ളേരും " ശ്രദ്ധേയമായി മുന്നേറുന്നു.കൊറോണ കാലത്തെ കുട്ടനാട്ടിലെ ഗുണ്ട് കുട്ടപ്പൻ ജനസമ്മതനായി മാറിയിരിക്കുന്നു. കുട്ടനാട് ഫിലിം ക്ലബ്ബിൻ്റെ യൂറ്റ്യൂബ് ചാനലിനു വേണ്ടി, പ്രമുഖ സിനിമാ പി.ആർ.ഒ.അയ്മനം സാജൻ രചനയും, സംവിധാനവും നിർവ്വഹിച്ച, ഗുണ്ട് കുട്ടപ്പനും സിനിമാപിള്ളേരും എന്ന വെബ്ബ് സീരിസ് പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുന്നു.

കൊറോണ കാലത്തെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ,മൊബൈൽ ഫോണിൽ സംവിധായകൻ തന്നെയാണ് വെബ്ബ് സീരിസിൻ്റെ രംഗങ്ങൾ പകർത്തിയത്.കുട്ടനാടൻ പശ്ചാത്തലത്തിൽ നടക്കുന്ന കഥ, ആക്ഷേപഹാസ്യ രീതിയിലാണ് ചിത്രീകരിച്ചത്. സിനിമ അറിയാത്ത ഗുണ്ട് കുട്ടപ്പനും, കൂട്ടുകാരും സിനിമ പിടിക്കാൻ ഇറങ്ങുന്ന കഥ എല്ലാ പ്രേക്ഷകരെയും ആകർഷിക്കുമെന്നാണ് കരുതുന്നത്.
പ്രേക്ഷകരെ ആകർഷിച്ച കാവാലം ചുണ്ടൻ സംഗീത ആൽബത്തിന് ശേഷം, കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ,ഗുണ്ട് കുട്ടപ്പനും സിനിമാപിള്ളേരും, അയ്മനം സാജൻ രചനയും സംവിധാനവും നിർവ്വഹിക്കുന്നു .കുട്ടനാട് ഫിലിം ക്ലബ്ബിലെ അംഗങ്ങളായ, ജയിംസ് കിടങ്ങറ, റെനീഷ്, അനിൽ ബോസ്, ജയകൃഷ്ണൻ ആറന്മുള, സിറിയക് കിടങ്ങൂർ എന്നിവരോടൊപ്പം മറ്റ് അംഗങ്ങളും വേഷമിടുന്നു.

Link : Like & Share .

 

No comments:

Powered by Blogger.