യുദ്ധത്തോടെപ്പം എഴുതപ്പെട്ട ലെഫ്റ്റന്റ് റാമിന്റെ കഥയുമായി വൈജയന്തി മൂവിസിന്റെ പ്രണയ ചിത്രം .


1964ലെ  യുദ്ധത്തിനിടയിൽ നടന്ന മനോഹരമായ പ്രണയം പറയുന്ന കഥ തെലുങ്ക് ,തമിഴ് , മലയാളം ഭാഷകളിൽ ഒരേ സമയം പുറത്തിറങ്ങുന്നുന്ന വിവരം സ്വപ്ന സിനിമാസ് തന്നെയാണ് ദുൽഖർ ജന്മദിനത്തിൽ വിവരം പുറത്ത് വിട്ടിരിക്കുന്നത്. 

മഹാനടിയുടെ വൻ വിജയത്തിന് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്നു മറ്റൊരു മെഗാഹിറ്റിന് വേണ്ടി. ഹന്നു രാഘവ പുടിയാണ് സംവിധാനവും ,വിശാൽ ചന്ദ്രശേഖർ സംഗീതവും നിർവ്വഹിക്കുന്നു.  പ്രിയങ്ക ദത്താണ് ഈ സിനിമ നിർമ്മിക്കുന്നത് .

യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ എന്ന ടാഗ് ലൈനോടെയാണ് കൺസപ്റ്റ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല .സലിം പി. ചാക്കോ . 

No comments:

Powered by Blogger.