കലയുടെ മാസ്റ്റർ സതീഷിന് പ്രണാമം.

ആദ്യകാല സൗണ്ട് എഞ്ചിനീയർ സതീഷ്  അന്തരിച്ചു.  ആദ്യം മാമ്പലത്തുള്ള സുരേഷ് മഹാൾ സ്റ്റുഡിയോയിലും പിന്നീട്  കോടമ്പാക്കത്തെ ജോയി സ്റ്റുഡിയോയിലും ഒരുപാട് കാലം ചിഫ് ആയി പ്രവർത്തിച്ചിരുന്ന  സതീഷ് ആലപ്പുഴക്കടുത്ത് മങ്കൊമ്പ് സ്വദേശിയാണ് .

സൗണ്ടിലെ ആധുനിക സങ്കേതങ്ങൾ കണ്ടുപിടിക്കുന്നതിന് മുൻപ് മോണോമിക്സിങ്ങിൽ മാന്ത്രികത സൃഷ്ടിച്ചിരുന്ന  സതീഷ് സൗണ്ട് മിക്സിങ്ങിൽ മാസ്റ്റർ ആയിരുന്നു. ഒരു തികഞ്ഞ പെർഫെക്ഷനിസ്റ് ആയിരുന്ന സതീഷിന്റെ കൈകളിലൂടെയാണ് അക്കാലത്ത്  തെന്നിന്ത്യയിലെ മിക്ക സിനിമകളും സംസാരിച്ചിരുന്നത്. 

പ്രിയപ്പെട്ട സതീഷിന് പ്രണാമം. 

No comments:

Powered by Blogger.