സഞ്ജയ്ദത്തിന്റെ ജന്മദിനത്തിൽ " കെ.ജി. എഫ് ചാപ്റ്റർ 2 " ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. " അധീര'' ക്രൂരതയുടെ മുഖം.

കെ ( കോലാർ ) ജി (ഗോൾഡ് ) എഫ് ( ഫീൽഡ്സ് ) ചാപ്റ്റർ  രണ്ടാം ഭാഗത്തിന്റെ ക്യാരക്ടർ പോസ്റ്റർ തന്റെ അറുപതാം ജന്മദിനത്തിൽ സഞ്ജയ്ദത്ത് പുറത്ത് വിട്ടു. " അധീര " എന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.  കർണ്ണാടകത്തിലെ കോലാർ സ്വർണ്ണഖനികളുടെ ചരിത്രം പറയുന്ന പിരീഡ് ഡ്രാമയാണ് കെ.ജി.എഫ്. ചാപ്റ്റർ 2 .

കന്നട സൂപ്പർതാരം യഷ് നായകനാകുന്ന ഈ ചിത്രം പ്രകാശ് നീൽ സംവിധാനം
ചെയ്യുന്നു.ശ്രീനിധിയാണ് നായിക.  2018ൽ റിലീസ് ചെയ്ത ഒന്നാം ഭാഗം ആറ് ഭാഷകളിലും മെഗാഹിറ്റായിരുന്നു. രണ്ടാം ഭാഗം ഡിസംബറിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. 

1951മുതൽ 2020 വരെയുള്ള കഥയാണ് രണ്ടാം ഭാഗം പറയുന്നത് .ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കഥാപാത്രമാകും. ചരിത്രം തിരുത്താൻ ആറ് ഭാഷകളിലെയും പ്രേക്ഷകർ കാത്തിരിക്കുന്നു .


സലിം പി. ചാക്കോ .

No comments:

Powered by Blogger.