കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി മാത്രം : സന്തോഷ് വിശ്വനാഥ്.

 
മമ്മൂട്ടിയെ മുന്നില്‍ മാത്രം കണ്ടാണ്  കടയ്ക്കല്‍ ചന്ദ്രനെ ഒരുക്കിയതെന്ന്  " വൺ " സിനിമയുടെ സംവിധായകൻ സന്തോഷ് വിശ്വനാഥ് .

വേറൊരാളെ ആ സ്ഥാനത്തേക്ക് 
സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. മറ്റാരെയെങ്കിലും  ആയിരുന്നു മുന്നില്‍ കണ്ടിരുന്നതെങ്കില്‍ ഇതിന്റെ ട്രീറ്റ്മെന്റ് വേറെയായേനേ. വെറൊരു  കടയ്ക്കല്‍ ചന്ദ്രന്‍ ആയി മാറിയേനെ. 

കൂടാതെ കടയ്ക്കല്‍ ചന്ദ്രനായുള്ള മമ്മൂട്ടിയുടെ രൂപമാറ്റത്തെ കുറിച്ചും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴുള്ള ഒരു ഭരണാധികാരിയുമായി സാമ്യം തോന്നരുത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കണം എന്നുണ്ടായിരുന്നുവെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു.

No comments:

Powered by Blogger.