പ്രിയ സംവിധായകൻ നിസാർ " കളേഴ്സ് " എന്ന ചിത്രവുമായി തമിഴിലേക്ക്. വരലക്ഷ്മി ശരത്കുമാർ മുഖ്യത്തിൽ .


ജനനായകൻ ഉൾപ്പടെ 21 ചിത്രങ്ങൾ  സംവിധാനം ചെയ്ത നിസാർ തമിഴിലേക്ക്. " കളേഴ്സ് " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടനും എം. പിയുമായ സുരേഷ്ഗോപി പുറത്തിറക്കി.

വരലക്ഷ്മി ശരത്കുമാർ , നടൻ 
ശരത്കുമാറിന്റെ സഹോദരന്റെ മകൻ റാംകുമാർ ,ഇനിയ ,ദിവ്യാപിള്ള ,തലൈവാസൽ വിജയ് , മൊട്ട രാജേന്ദ്രൻ ,ദേവൻ , ദിനേശ് മോഹനൻ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

സംഭാഷണം പ്രസാദ് പാറപ്പുറവും ,ഛായാഗ്രഹണം സജൻ കളത്തിലും ,സംഗീതം എസ്.പി. വെങ്കിടേഷും ,ഗാനരചന കവി വൈരഭാരതിയും, എഡിറ്റിംഗ് വി.എസ്. വിശാലും ,കലാസംവിധാനം പ്രദീപും ,മേക്കപ്പ് ലിബിൻ മോഹനനും , കോസ്റ്റുംസ് കുമാർ ഇടപ്പാളും ,സ്റ്റിൽസ് അനിൽ വന്ദനയും ,സംഘട്ടനം റൺരവിയും നിർവ്വഹിക്കുന്നു. 

നിർമ്മാണം അജി ഇടിക്കുളയും ,ഏക്സിക്യൂട്ടിവ് നിർമ്മാതാവ് ജിയ ഉമ്മനുമാണ്. പ്രൊഡക്ഷൻ ഡിസൈനർ വൽസനും , പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദും ,ക്രിയേറ്റിവ് ഡിസൈൻ മുരളിയും , പബ്ളിസിറ്റി ഡിസൈനർ സൗരൗവും , സഹ സംവിധായകർ റാസൽ നിയാസും ,സത്യ ശരവണയുമാണ് ഒരുക്കുന്നത്. 

ഈ വർഷം ഈ ചിത്രം തിയേറ്ററുകളിൽ എത്തും. 


സലിം പി. ചാക്കോ . 


No comments:

Powered by Blogger.