യുവനടൻ അൻവർ സാദത്ത് തന്റെ സിനിമ സ്വപ്നങ്ങളെപ്പറ്റി.

ആകാശ സ്വപ്നവുമായി വളർന്ന എറണാകുളംകാരൻ പറന്നെത്തിയത് മലയാള സിനിമയിലേക്ക്.നടനായും നിര്‍മ്മാതാവായും മലയാള സിനിമയുടെ ഭാഗമായി മാറിയ  അന്‍വര്‍ സാദത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് " കൊളംബിയന്‍ അക്കാഡമി " .

ഒരു പാട് വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സിനിമ കൂടിയാണ് കൊളംബിയന്‍ അക്കാഡമി  പത്ത്  വയസുകാരന്‍ സംവിധായകന്‍. സിംഗിള്‍ ഷോട്ട് സിനിമ.അങ്ങനെ നീളുന്നു ചിത്രത്തിന്റെ വൈവിധ്യങ്ങൾ കൊളംബിയന്‍ അക്കാഡമിയെക്കുറിച്ച് അന്‍വര്‍ സാദത്ത് പറഞ്ഞു. ചിത്രത്തില്‍ പ്രധാന വേഷത്തിലഭിനയിക്കുന്നതും അന്‍വര്‍ സാദത്ത് ആണ്.അൻവറിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.മാസ്റ്റര്‍ ആഷിക് ജിനു
ജിനു സേവ്യര്‍ ഇടപ്പള്ളി തിരക്കഥയെഴുതി അദ്ദേഹത്തിന്റെ മകനും ഇന്ത്യയിലെ  ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനെന്ന യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ നാഷണല്‍ റെക്കോര്‍ഡ് വിന്നറുമായ  മാസ്റ്റര്‍ ആഷിക് ജിനു സംവിധാനം ചെയ്യുന്ന സിനിമയാണിത്. മാസ്‌കോട്ട് മൂവി മേക്കേഴ്സിന്റെ ബാനറില്‍ അന്‍വര്‍ സാദത്ത്, മൊയ്ദ്ദീന്‍ ഷിറാസ്, അനൂപ് നായര്‍, ജാസി സലാം എന്നിവര്‍ ചേര്‍ന്നാണ്  ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍ ചരിത്രമാവാന്‍ പോവുന്ന ഈ സിനിമയ്ക്ക് ആദ്യത്തെ സിംഗിള്‍ ഷോട്ട് മൂവിയെന്ന പ്രത്യേകതയുമുണ്ട്.  രണ്ടര മണിക്കൂര്‍ കൊണ്ട് ഷൂട്ടിംഗ് അവസാനിച്ച ചിത്രമെന്നതാണ് മറ്റൊരു പ്രത്യേകത.  സിംഗിള്‍ ഷോട്ട് മൂവി ആയതിനാല്‍  അഭിനയം വലിയ ബുദ്ധിമുട്ടായിരുന്നു. കട്ടുകള്‍ ഇല്ലാത്തതിനാല്‍ രണ്ടരമണിക്കൂര്‍ ജീവിക്കുക തന്നെയായിരുന്നു. ഡയലോഗ് എല്ലാം കാണാപ്പാഠം പഠിച്ചു. മലയാളത്തില്‍ രണ്ടു മൂന്നു സിംഗിള്‍ ഷോട്ട്
സോംഗ് ഉണ്ടെങ്കിലും ആദ്യത്തെ സിംഗിള്‍ ഷോട്ട് സിനിമ എന്ന ഖ്യാതി  കൊളംബിയന്‍ അക്കാഡമിക്കാണ്.ഫുള്‍ ഓണ്‍ എന്റര്‍ടൈന്‍മെന്റ്
സിനിമ ഒരിക്കലും  സീറ്റില്‍ ചാരി ഇരുന്ന് കാണരുത്.  അടുത്തതെന്ത് എന്ന പ്രതീക്ഷയില്‍ മുന്നോട്ട് ആഞ്ഞിരുന്നു കാണണം. അത്തരമൊരു ത്രില്ലിംഗ് സിനിമ തന്നെയാണ് കൊളംബിയന്‍ അക്കാഡമി. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ഈ സിനിമയ്ക്ക് സാധിക്കും എന്ന്  ഉറപ്പുണ്ട്.അവാര്‍ഡ് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ആഷിക് ആണ്. ഒരു പത്തു വയസുകാരന്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് തന്നെ വലിയ പ്രതീക്ഷയും ചരിത്രവുമാണ്. കൂടാതെ ഒരു സിംഗിള്‍ ഷോട്ട് മൂവി എന്നതും വലിയ പ്രതീക്ഷ നല്‍കുന്നു.പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച ബോഡി ബില്‍ഡിംഗ് ഇന്നും തുടരുന്നു അത് ഈ സിനിമയ്ക്കും വളരെ ഉപകാരപെട്ടു. സിനിമയില്‍ ഒരുപാട് ഫൈറ്റ് സീന്‍ ഉണ്ട്.. അതൊക്കെ  പൂര്‍ണമായും പെര്‍ഫെക്റ്റ് ആയി ചെയ്യാന്‍ ജിം ഉപകരിച്ചു. അതു കൊണ്ട് ജിം ഒഴിവാക്കിയിട്ടൊന്നും ഇല്ല. നിത്യവും വര്‍ക്ക് ഔട്ട് ചെയ്യും. ഇപ്പോള്‍ യു എ ഇ യില്‍ ഒരു ഫിറ്റ്നെസ് സെന്ററും ഉണ്ട് .

ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ ഒരുപാട്  കാര്യങ്ങള്‍ പഠിച്ചത്. ഇനിയും കുറെ പഠിക്കാനുണ്ട് അത്ര വലിയ നടനാണ്  അദ്ദേഹം. എല്ലാ നടന്മാരെയും  പോലെ ലാലേട്ടന്റെ കൂടെ ഒരു സിനിമ അതാണ് എന്റെയും സ്വപ്നം.  

ഇനി സംവിധാനം
എങ്ങനെയോ നിര്‍മ്മാതാവ്  ആയിപ്പോയതാണ്.  ഒരു നല്ല നടനാവുക എന്നതുമാത്രമായിരുന്നു സ്വപ്നം. എന്നാല്‍  നല്ല ത്രില്ലിംഗ് എലമെന്റ് ഉള്ള ചിത്രങ്ങള്‍ വന്നാല്‍സിനിമ നിര്‍മ്മിക്കും. എന്നാൽ സംവിധാന സ്വപ്നമില്ല .

അഭിനയിക്കുന്നതിലും പ്രയാസമാണ് ഒരു ചിത്രം നിര്‍മ്മിക്കുന്നത്.  വേറെ ഒരു കാര്യം ഉണ്ട് ഇന്ന് മലയാളം സിനിമാ മേഖലയില്‍ ഒരുപാട് സിനിമകള്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ അതൊന്നും  തിയേറ്റര്‍ റെസ്‌പോണ്‍സ് ഉണ്ടാക്കുന്നില്ല ചിലതൊന്നും തിയേറ്ററില്‍ പോലും എത്താതെ പെട്ടിയില്‍ ഒതുങ്ങി പോവുന്നു. ഈ ചിത്രങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ നോക്കാതെ നല്ല കഥകള്‍ ഉള്ള ചെറിയ ബജറ്റില്‍ നിര്‍മ്മിക്കാവുന്ന  ചിത്രങ്ങള്‍ എടുക്കാനാണിഷ്ടം.

കൊളംബിയന്‍ അക്കാഡമിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു.   അതിന്റെ മുതുകു വേദന ഇതു വരെ മാറിയിട്ടില്ല. കാരണം  അത്രക്ക് ഒര്‍ജിനല്‍ ആയിട്ടാണ് അഭിനയിച്ചത്.  വയനാടിന്റെ ഉള്‍കാടുകള്‍ ആയിരുന്നു ലൊക്കേഷന്‍.  പക്ഷെ വയനാടും സെറ്റും ഒന്നും ആഘോഷിക്കാന്‍  കഴിഞ്ഞില്ല. കാരണം ഓരോ വര്‍ക്ക് ഷോപ്പ് കഴിയുമ്പോഴേക്കും ഞാന്‍ എണ്ണ തോണിയില്‍ ആയിരിക്കും അത്രയ്ക്ക് റിസ്‌ക് ആയിരുന്നു ഫസ്റ്റ് ഇന്‍ഫ്രണ്ട് ഒഫ് ക്യാമറ .

കിരണ്‍  ടിവി യില്‍ ഒരു പ്രോഗ്രാം ആങ്കറിങ് ചെയ്യുന്നുണ്ടായിരുന്നു. അവിടെ നിന്നാണ് കോണ്‍ഫിഡന്‍സുണ്ടാവുന്നത്. ഒരുപാട് ഷോകള്‍ ഹോസ്റ്റ് ചെയ്തു. അതിനു ശേഷം സ്‌കൂള്‍ ഡയറി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നു.
എന്നെ കൂടാതെ കൊളംബിയന്‍ അക്കാഡമിയില്‍ കമ്മട്ടി പാടത്തിലെ ചില താരങ്ങളും ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ  കുറച്ചു
നടന്മാരും അഭിനയിക്കുന്നു.

അതിനല്ലേ ഒരു ത്രില്ലുള്ളൂ
സബജക്ട് ത്രില്ലിംഗ് ആയിരിക്കണം. അങ്ങനെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനാണ് എനിക്ക് കൂടുതല്‍  താല്‍പര്യം.   ജീവിതത്തില്‍ റിസ്‌ക് എടുത്തിട്ടുള്ള ആളുകളെ വിജയിച്ചിട്ടുള്ളൂ.  അതുകൊണ്ട് തന്നെ കൂടുതല്‍ ഹാര്‍ഡ് വര്‍ക്കിംഗ് ആയതും റിസ്‌കി  ആയതുമായ വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.അടുത്ത പ്രൊജക്റ്റ് .

ഒരു  തമിഴ്  സിനിമ ചെയ്യുന്നു. അതിന്റെ വര്‍ക്കില്‍ ആണ് കൂടാതെ മലയാളത്തില്‍ രണ്ടു പുതിയ സിനിമകള്‍ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒന്ന് സുരേഷ്ഗോപി  സാറിന്റെ  കൂടെയാണ്. മറ്റൊന്ന് ഇപ്പോള്‍ പോസ്റ്റര്‍ റിലീസ് കഴിഞ്ഞ തൃഷണം ആണ്.

കുടുംബംഎറണാകുളത്താണ് ജനിച്ചതും   വളര്‍ന്നതും.  ഇപ്പോള്‍
തിരുവനന്തപുരത്താണ് താമസം. വീട്ടില്‍ ഉപ്പയും ഉമ്മയും രണ്ട് സഹോദരിമാരുമാണുള്ളത്. അവരുടെ കല്യാണം കഴിഞ്ഞു.  ഉപ്പ ഒരു പള്ളി ഇമാം ആണ് . ഞാന്‍ ആദ്യ സിനിമയില്‍  അഭിനയിച്ചപ്പോള്‍  ഉപ്പയെ ജോലിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ചില ഇടപ്പെട്ട് തിരിച്ചെടുത്തുവെന്നും അൻവർ സാദത്ത് സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

CPK .
 

7 comments:

Powered by Blogger.