ജയസൂര്യയുടെ " സൂഫിയും സുജാതയും " ആമസോൺ പ്രൈമിൽ ജൂലൈ രണ്ടിന് റിലീസ് ചെയ്യും.


മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിനിമ പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത്.ജൂലൈ രണ്ടിന് ഈ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. 
 
കൊവിഡും ലോക്ക് ഡൗണും കാരണം പ്രതിസന്ധിയിലായ മലയാള സിനിമ നിലനിൽപ്പിനായി പുതിയ വഴി തേടുന്നു. വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ നടൻ ജയസൂര്യ നായകനായി അഭിനയിച്ച പുതിയ ചിത്രം "  സൂഫിയും സുജാതയും"  തീയേറ്റ‍ർ റിലീസ് സാധ്യമാകാത്ത സാഹചര്യത്തിൽ ഓൺലൈനിലൂടെ റിലീസ് ചെയ്യും.

ഷാനവാസ് നരണിപുഴ   സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥി റാവു ആണ് നായികയായി എത്തുന്നത് .

മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിനിമ പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത്. 

നേരത്തെ മോഹൻലാലിൻ്റെ സൂപ്പ‍ർഹിറ്റ് ചിത്രം ലൂസിഫർ അൻപതാം ദിവസം ആമസോൺ പ്രൈമിൽ എത്തിയിരുന്നു. എന്നാൽ തീയേറ്ററിൽ എത്താതെ ഒരു ചിത്രം നേരിട്ടൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത് മലയാളത്തിൽ ആദ്യമായാണ്.


സലിം പി.ചാക്കോ .

No comments:

Powered by Blogger.