ഇലന്തൂർ വിജയകുമാറിന്റെ ആത്മകഥ " കഥയാണിത് ജീവിതം " ഉടൻ പ്രസിദ്ധീകരിക്കും." ഇത് തോറ്റുപോയവരുടെ കഥയാണ് " 
........................................................................
ഇനിയും തോൽകാതിരിക്കാനുള്ള കഥ. കേട്ടിട്ടുണ്ട് ജയത്തിന്റെ മധുരമറിഞ്ഞ  വിജയിയേക്കാൾ തോൽവിയുടെ കൈപ്പറിഞ്ഞ കളിക്കാരനാണ് ഏറ്റവും നല്ല ഉപദേശിയെന്ന്. അതു കൊണ്ട് എന്റെ കഥ പരിഭവങ്ങളുടെയോ നൊമ്പരങ്ങളുടെയോ കഥയല്ല. വിജയിത്തിലേക്കുള്ള എന്റെ കണ്ടെത്തലുകളാണ് .
തോറ്റുപോവാതെ ഇരിക്കാനുള്ള കണ്ടെത്തലുകൾ .

ഈ കഥയുടെ ഉപജ്ഞതാവ് ഞാൻ ആയതുകൊണ്ട് ഇവിടെ തോറ്റുപോയ നായകനും ഞാൻ തന്നെയാണ്.പക്ഷെ ഇത് ഒരു കഥപറച്ചിൽ
എന്നതിനെക്കാൾ ഒരു ആത്മപരിശോധന കൂടിയാണ്. അതിന്റെ ഒടുവിൽ ഞാൻ മനസിലാക്കിയത് എന്റെ സമ്മതമില്ലാതെ ആർക്കാണ് എന്നെ തോറ്റു പോയവൻ എന്ന് മുദ്ര കുത്താൻ പറ്റുന്നത്‌. അതെ സ്വയം തോൽവി സമ്മതിക്കുന്നതുവരെ ഞാൻ തോറ്റിട്ടില്ല. 

പക്ഷെ അവസരങ്ങളോ ? അവസരങ്ങളും അത് പോലെ തന്നെ. അവസാനമായി ഒരു അവസരം എന്നില്ല. അതും അനന്തമാണ്. സിനിമയിൽ എപ്പോഴും നായകന്റെ വിജയമാണ് അതിന്റെ ക്ലൈമാക്സ് .അല്ലെങ്കിൽ അത് ക്ലൈമാക്സ് അല്ല വെറും ഇടവേളമാത്രമാണ്.

ഒരു സിനിമാക്കാരനായി തന്നെ എനിക്ക് പറയാൻ ആവും ഇത് എന്റെ ഇടവേള മാത്രമാണ് എന്ന്. അതു കൊണ്ട് ശുഭാക്തിവിശ്വാസത്തോടെ ഞാൻ പറയുന്നു ഇത് എന്റെ ഇടവേളകളുടെ കഥയാണെന്ന് .

എന്റെ ആത്മകഥ " കഥയാണിത് ജീവിതം "  തിരുവനന്തപുരം പരിധി പബ്ലിക്കേൻസ്  ഉടൻ പുറത്തിറക്കും. 

സസ്നേഹം ,
ഇലന്തൂർ വിജയകുമാർ. 

No comments:

Powered by Blogger.