ആരോഗ്യ , കർമ്മസേന അംഗങ്ങൾക്ക് സല്യൂട്ട് , നിങ്ങളില്ലെങ്കിൽ ഞങ്ങളില്ല : പ്രസാദ് നൂറനാട് .

ലോക്ക് ഡൗൺ രണ്ട് മാസത്തിലേക്ക്  എത്തുന്നു .പുറത്തിറങ്ങാൻ ഇപ്പോഴും ഭയം .മുന്നിൽ വരുന്ന കൈകൾ കോവിഡ് ബാധിച്ചതാണോ എന്നറിയാൻ കഴിയില്ല...

മഹാമാരി കാരണം ലോക് ഡൗൺ കാലത്തു തൊഴിൽ നഷ്ടപ്പെട്ട ഒരാളാണ് ഞാൻ ..എന്നേപോലെ ചലച്ചിത്ര ടെലിവിഷൻ രംഗത്തു നിരവധി പേർക്കാണു തൊഴിൽ നഷ്ട്ടമായിരിക്കുന്നത് ...!

ലോക് ഡൗൺ കഴിഞ്ഞാലും എന്തു ചെയ്യുമെന്ന ആശങ്കയിലാണ് പലരും....ഈ മഹാമാരി ഒരിക്കലും ഇല്ലാതാകില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്....

വ്യക്തി സുചിത്യവും, സാമൂഹിക അകലം പാലിക്കലും മാസ്ക്കുമൊക്കെ ജീവിത ശൈലി ആക്കണം..വീണ്ടും നമ്മൾ ജീവിതത്തിലേക്കുള്ള ചവിട്ടു പടികൾ കാത്തിരിക്കുമ്പോൾ...

കഴിഞ്ഞ 52 ദിവസത്തിനുള്ളിൽ മഹാമാരിക്കു വേണ്ടി നീ എന്ത് ചെയ്തു എന്നതിനു ലോകത്തോടുള്ള എന്റെ ഉത്തരങ്ങളാണു ഇനി പറയാൻ പോകുന്നതു...എന്നേപോലെ കലയെ സ്നേഹിക്കുന്ന ഒരാൾ വീട്ടിലിരുന്ന് ഇത്രയെങ്കിലും ചെയ്യണ്ടേ? ബോധവത്ക്കരണത്തിനുവേണ്ടി,
നമ്മുടെ നാടിനു വേണ്ടി!!!

എന്റെ ഒപ്പം ഇതിനു കൂട്ടുനിന്ന  എല്ലാ കൂട്ടുകാർക്കും  പ്രോത്സാഹിപ്പിച്ച പ്രേക്ഷകർക്കും ഒരായിരം നന്ദി....
ലോക്ക് ഡൗൺ തുടങ്ങി ആദ്യവാരം കഴിഞ്ഞപ്പോൾ വീട്ടിൽ ഇരുന്നു ജോലി ചെയ്യണം എന്ന ചിന്ത വന്നു ,
ക്യാമറയും അനുയായികളും ഇല്ലാതെ മൊബൈലിൽ പണി തുടങ്ങിയ ആദ്യ വീഡിയോയാണ് ഞങ്ങൾ വീട്ടിൽ തന്നെ ഇരിക്കുകയാണ്...

 ലോകം മുഴുവൻ സുഹം പകരാൻ എന്ന ഗാനം കൊവിഡ് കാലത്തെ ചെറിയ ഒരു ദീപമായി മാറിയതിൽ സന്തോഷം ഒപ്പം ഇതിനു തയ്യാറായി അവരവരുടെ വീട്ടിൽ ഇരുന്നു മൊബൈലിലൂടെ പാടിയ പാട്ടുകാരും അല്ലാത്തവരുമായ  കലാകാർക്കും ഒരായിരം നന്ദി... 

മനോജ് കുമാർ, രാജീവ് രംഗൻ, ഫസൽ റാസി, പ്രദീപ് ചന്ദ്രൻ, ബീന ആന്റണി, സോനാ നായർ, സൗപർണിക, മഹാലക്ഷ്മി, അനു ജോസഫ്, ഉമാനായർ.സംഗീത ശിവൻ, ഗൗരി കൃഷ്ണ തുടങ്ങിയവരാണു വീട്ടിലിരുന്നു പാടിയത്. സംഗീത സഹായം അജയ് സരിഗമ 

പാട്ട് പാടുന്ന ടെലിവിഷൻ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ എന്റെ മനസിൽ താരങ്ങൾക്കിടയിലെ ന്യത്തം ചെയ്യുന്ന താരങ്ങളിലേക്കു ശ്രദ്ധ തിരിഞ്ഞു...

13 താരങ്ങൾ ആരോഗ്യ വകുപ്പിനും കർമ്മ സേനക്കും സർക്കാരിനും ഇന്ത്യക്കും നന്ദി പറയുന്ന ന്യത്ത വീഡിയോയും ഇറക്കി

അഞ്ജു അരവിന്ദ്, അനിലാ ശ്രീകുമാർ, അഞ്ജിത, ലക്ഷ്മി പ്രസാദ്, സുചിത്ര നായർ, ഇനിയ, മീര കൃഷ്ണ, സ്വാസിക, ദേവിക നമ്പ്യാർ, ദേവു കൃഷ്ണ, അനുശ്രീ, വ്യന്ദ മഹേഷ്, സിനി വർഗ്ഗീസ് എന്നിവർ ചുവടുകൾ വെച്ച ന്യത്ത വിഡിയോഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്...
ജയരാജ് കട്ടപ്പനയുടെ വരികൾക്ക് യഥു ക്യഷ്ണന്റെ സംഗീതത്തിൽ അരുൺ രാമചന്ദ്രൻ പാടിയ മനോഹരമായ ഗാനമാണ് ഇതിനായി തിരഞ്ഞെടുത്തതു...

ന്യത്തത്തിനും ഡാൻസിനും ശേഷം വീണ്ടും വെറുതേ ഇരിക്കാൻ മനസു  അനുവദിച്ചില്ല...ലോക് ഡൗൺ കാലത്തു ചിത്രീകരണങ്ങൾ നിർത്തലാക്കിയപ്പോൾ താരങ്ങളും അണിയറ പ്രവർത്തകരും   തങ്ങളുടെ കഴിവുകൾ ഉപയോഗിച്ചു വീട്ടിലിരുന്നും പുതിയ പരീക്ഷണങ്ങൾ തുടരുകയായിരുന്നു അശങ്ക എന്ന ഹ്രസ്യ ചിത്രത്തിലൂടെ...

ഇതിനായി ഞാൻ
മലായാള ടെലിവിഷൻ ഫ്രെട്ടേണിറ്റിയുടെയും ആത്മ സംഘടനയുടെ സഹകരണം ഉറപ്പുവരുത്തി സീരിയൽ കുടുംബം എന്ന  വാട്ട്സാപ്പ് കൂട്ടായ്മയിലെ താരങ്ങളാണ് 5 മിനിറ്റുള്ള ലോക്ക് ഡൗൺ ഹ്രസ്യ ചിത്രത്തിൽ അഭിനയിച്ചത് ... മലയാളത്തിലെ പ്രഗത്ഭ സംവിധായകരായ  T. S സജി, ആദിത്യൻ എന്നിവരാണ് ഇതിനു പിന്നിൽ എന്റെ ഒപ്പം പ്രവർത്തിച്ചതു.. 
തിരക്കഥാക്യത്ത് വിനു
നാരായണനാണ്  സ്ക്രിപ്റ്റ്, പ്രഭാത് ഹരിപ്പാട്   സ്റ്റുഡിയോ സംവിധാനങ്ങൾ ഒരുക്കി തന്നു..  

26 താരങ്ങളാണ് വീട്ടിലിരുന്നു തന്നെ ഷോട്ട് ഫിലിമിൽ അഭിനയിച്ചത് ..
അശങ്കയിലെ അഭിനേതാക്കൾ
മനോജ് കുമാർ, ശരൺ, ആനന്ദ് കുമാർ, ദിനേശ് പണിക്കർ, ദിലീപ് ശങ്കർ, ജിഷിൻ മോഹൻ,സന്തോഷ് കുറുപ്പ്, പ്രഭ ശങ്കർ, പ്രമോദ് മണി, DYSP രാജ് കുമാർ, രമേശ്, രാമു മംഗലപ്പള്ളി രാജ്മോഹൻ, അരുൺ, ഹാഷിം, സോജപ്പൻ , അനീഷ്, റെജി നായർ, രജീഷ്.ലളിത ശ്രീ,  ബീന ആന്റണി, ഉമ നായർ, ലക്ഷ്മി പ്രസാദ്, ജീജാ സുരേന്ദ്രൻ, ബിന്ദുകൃഷ്ണ, ശോഭ, ആരോമൽ


Break the chain ഭാഗമായി സർക്കാർ പുറപ്പെടുവിച്ച തുപ്പല്ലേ തോറ്റു പോകും എന്ന മുദ്രാവാക്യം ഏറ്റെടുത്തു ഞാനും കുടുംബമായി ചെയ്ത ഒരു മിനിറ്റു ബോധവത്ക്കരണ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി.

തിരുവനന്തപുരം സർക്കാർ കോട്ടൺഹിൽ LP സ്കൂളുമായി ചേർന്നു ലോക് ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിത നാലാം ക്ലാസിലെ സൗമ്യത ടീച്ചർ വീട്ടിലിരുന്നു ചൊല്ലി കുട്ടികൾ വീട്ടിലിരുന്നു ഏറ്റുചൊല്ലുന്ന വീഡിയോയും ശ്രദ്ധേയമാണ്...

ഒടുവിൽ ലോക്ക്  ഡൗണിൽ ഒരു മാത്യദിനം കൂടി കടന്നു പോയി...

മല്ലിക സുകുമാരൻ, ധന്യ മേരി, ഗായത്രി, രേഖ രതീഷ്, ലീനനായർ, ലക്ഷ്മി പ്രസാദ്, റാണി ശരൺ എന്നീ താരങ്ങളും അവരുടെ മക്കളും അഭിനയിക്കുന്ന ഒരു അൽബം അമ്മക്കൊരുമ്മ മെയ് പത്തിന്  24 വാർത്താ ചാനലിലൂടെ റിലീസ് ചെയ്തു.....

ജയരാജ് കട്ടപ്പനയുടെ വരികൾക്ക് യഥു ക്യഷ്ണന്റെ സംഗീതത്തിൽ അരുൺ രാമചന്ദ്രൻ പാടിയ ഗാനമാണ് ആൽബമായി ചിത്രീകരിച്ചത്. 
മെയ് 12 ലോക നഴ്സസ് ദിനത്തിൽ മാലാഖമാരെ ആദരിച്ചതിലും എന്റെതായ ഒരു വീഡിയോ റിലീസ് ചെയ്തു..

സത്യം പറഞ്ഞാൽ കൊറോണ കാലത്തെ ലോക്ക് ഡൗൺ എനിക്കു വെറുതേ ഇരിക്കേണ്ടി വന്നില്ല..
മറ്റു ചിന്തകളൊന്നും ഇല്ലാതെ വീട്ടിൽ തന്നെ ഇരുന്നു ഇന്ത്യക്കു മാത്യകയായി...

വിജയം ആകസ്മികമായി വരുന്നതല്ല, നമ്മൾ  അതിനായി പ്രവർത്തിക്കണം..
പ്രതിരോധിയ്ക്കാം കോവിഡിനെ കരുതലാണ് കരുത്ത്..ഇതിനായി രാപകൽ കഷ്ട്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെയും കർമ്മ സേനകളെയും നന്ദിയോടെ സ്മരിക്കുന്നു..

നിങ്ങളില്ലെങ്കിൽ  ഞങ്ങളില്ല ,

പ്രസാദ് നൂറനാട്
( സംവിധായകൻ) 

No comments:

Powered by Blogger.