അർജ്ജുനൻ മാഷിന്റെ വിടവാങ്ങൽ ആത്മ സംതൃപ്തിയോടെയായിരിക്കും .

അർജ്ജുനൻ മാഷിൻ്റെ വിടവാങ്ങൽ ആത്മസംതൃപ്തിയോടെയായിരിക്കും.

'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി.' യേശുദാസും ജാനകിയും പിക്നിക് എന്ന മലയാളച്ചിത്രത്തിൽ പാടിയ ഈ പാട്ട്.  ഇന്നും അതിനെ വെല്ലുന്ന ഒരു ഡുയറ്റ് ഇറങ്ങിയിട്ടില്ല എന്നു ഞാൻ പറയും . 

ചെറുപ്പത്തിൽ പഠനസമയത്തു തന്നെ സിനിമാ നിരൂപണവും പത്രപ്രവർത്തനവുമായി 'നാന' വാരികയിലും മറ്റും കറങ്ങിനടന്ന എനിക്ക്  കേരളസർക്കാരിൻ്റെ എല്ലാ സിനിമാ അവാർഡുകളോടും പുച്ഛം തോന്നിയിട്ടുണ്ട്. അർഹർക്കു നൽകാത്ത പുസ്കാരങ്ങൾ. അർജുനൻ മാഷിനു വർഷങ്ങളായിട്ടും കേരളസർക്കാരിൻ്റെ അവാർഡ് ലഭിച്ചില്ല. കാരണം വെട്ടിപ്പിടിക്കാനും കുതികാൽ വെട്ടാനും അറിയാത്ത ഒരു സാധാരണ വ്യക്തിയായിരുന്നു അർജുനൻ മാഷ്. സംഗീതലോകത്ത് വാണിരുന്ന ചിലർ തടസ്സവുമായി നിലകൊണ്ടിരുന്നു. എന്നാൽ അവാർഡു കമ്മിറ്റിയിലെ ജൂറിയാക്കിയിട്ടുണ്ട്.
 ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം സംഗീതാസ്വാദകരുടെ മനസ്സിൽ ഒരു ലെജൻ്റായി വളർന്നത് അത്മാർത്ഥതയോടെ കൈ പിടിച്ചുയർത്തിയ ശ്രീകുമാരൻ തമ്പിയാണ്.

അദ്ദേഹത്തിൻ്റെ അനുരാഗാനുഭൂതിയുണർത്തുന്ന ഈരടികൾ അർജ്ജുനൻ മാഷിൻ്റെ മാസ്മരികസംഗീതവും കൂടിച്ചേർന്നപ്പോൾ സംഗീതപ്രപഞ്ചം തന്നെയായി. എന്നിട്ടൂം അവാർഡ് ലഭിച്ചത്  മാഷിൻ്റെ അന്ത്യകാലഘട്ടത്തിൽ. ഭയാനകം എന്ന ചിത്രത്തിൽ ഡോ.രശ്മി മധു ആലപിച്ച ഗാനത്തിന്. എന്തൊരു നിമിത്തമാണെന്നറിയില്ല ഇന്നലെ ഞാൻ സുഹൃത്തായ രശ്മിയുടെ വിവിധ ഭാഷകളിൽ പാടിയ പല ഗാനങ്ങളും യൂട്യൂബിൽ കേൾക്കുകയായിരുന്നു. കൂട്ടത്തിൽ ഈ ഗാനവും.എന്തൊരു ശബ്ദമാറ്റം. രശ്മിയുടെ പാട്ടുകളെടുത്തു നോക്കൂ വിവിധതരം ശബ്ദശ്രുതി ലയങ്ങൾ
അർജ്ജുനൻ മാഷിനെ
മലയാളികളുടെ സ്മൃതിയിൽ നിന്ന് അകറ്റാനാകില്ല എന്നു തെളിയിക്കാൻ രശ്മിക്കു കഴിഞ്ഞു.  മാഷിനെ വെറുമൊരു സംഗീതകാരനാക്കി മാറ്റാതെഅത്യുന്നതസംഗീതജ്ഞനാണെന്ന് മറന്നു പോയ
സംഗീതാസ്വാദകരെ ഉണർത്താൻ ഭയാനകത്തിലെ അവാർഡിനു കഴിഞ്ഞു.എൻ്റെ മനസ്സു പറയുന്നു അദ്ദേഹം ഏറ്റം സന്തോഷിച്ചതും ഈ അവാർഡു ലഭ്യതയിലാണ്. അന്ത്യകാലത്ത് സർവ അനുഗൃഹവും രശ്മിക്കു തന്നെ. 
ആ പാട്ടു കേൾക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ കേൾക്കണം .

നമ്മളിഷ്ടപ്പെടുന്ന മാഷിൻ്റെ നിറഞ്ഞ സന്തോഷമാണ് ആ ഗാനം.എന്നും നമ്മുടെ മനസിൽ മാഷിനെ നിലനിർത്താൻ മാഷിൻ്റെ സംഗീതശ്രേണിയിലേക്ക് അങ്ങനെ തിരിച്ചുപോകാം.

തോമസ് ഏബ്രഹാം .

No comments:

Powered by Blogger.