ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ചരിത്ര സംഭവം.


മുംബൈ  : കോവിഡ് 19 ഭീഷണിയെ തുടർന്ന് നിശ്ചലമായ ഇന്ത്യൻ  ചലച്ചിത്ര മേഖലയിലെ ദുരിതമനുഭവിക്കുന്ന മുഴുവൻ ദിവസവേതന തൊഴിലാളികൾക്കും  ദുരിതാശ്വാസ സഹായം നൽകാൻ  സഹായിക്കണമെന്ന ആൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫെഡറേഷന്റെ ( AIFEC ) അഭ്യർത്ഥന അംഗീകരിച്ചതായി സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി  ബി. ഉണ്ണികൃഷ്ണനെ ,
കല്യാൺ ജ്വല്ലേഴ്‌സിന്റെ ചെയർമാൻ കല്യാണരാമനും , ബ്രാൻഡ് അംബാസിഡർ  അമിതാഭ് ബച്ചനും അറിയിച്ചു . 

ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായാണ് ദേശീയ തലത്തിൽ ഇത്തരമൊരു തൊഴിലാളി ക്ഷേമ സംരംഭം നടപ്പിലാകുന്നത് . 

ഹിന്ദി , മറാത്തി , തെലുങ്ക് , തമിഴ് , മലയാളം , കന്നട , ബംഗാളി തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഭാഷാ ചിത്രങ്ങളിലേയും ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ  അംഗങ്ങളായ , മലയാളത്തിലെ  ഫെഫ്ക അടക്കമുള്ള പ്രാദേശിക ചലച്ചിത്ര ട്രേഡ് യൂണിയനുകളുടെ  കോൺഫെഡറേഷനാണ് ഐഫെക്ക് .

കേരളത്തിൽ, ചിത്രീകരണം നിലച്ചതിനാൽ കഷ്ടത്തിലായ ഫെഫ്കയിലെ അംഗങ്ങളായ ദിവസവേതനക്കാരായ തൊഴിലാളികൾക്കും മറ്റ്‌ സാങ്കേതിക പ്രവർത്തകർക്കും ധനസഹായം ചെയ്യുന്നതിലേക്ക്‌ 
' കരുതൽ നിധി' എന്ന് പേരിട്ട ധനസമാഹരണ ഉദ്യമത്തിലായിരുന്നു, ഫെഫ്ക. ആദ്യ ഘട്ടത്തിൽ സഹായവുമായി ഓടി എത്തിയവരാണ്‌ മോഹൻലാലും ,മഞ്ജു വാര്യരും  ഫെഫ്ക്കയിലെ അംഗങ്ങളും. എന്നാൽ, സാമ്പത്തിക അപാര്യാപ്‌തത തീഷ്ണമായ സാഹചര്യത്തിൽ , 
ഫെഫ്ക ജനറൽ സെക്രട്ടറി സഹായാഭ്യർത്ഥനയുമായി കല്യാൺ ജുവലേഴ്സ്സിനെ സമീപിക്കുകയും, കല്യാണിന്റെ ചെയർമാൻ ' കല്യാണരാമൻ തുറന്ന മനസ്സോടെ  സഹായ വാഗ്ദാനം നടത്തുകയുമാണുണ്ടായത്‌.

AIFEC-ന്റെ ജനറൽ സെക്രട്ടറികൂടിയായ 
ബി ഉണ്ണിക്കൃഷ്ണനും കല്യാൺ ജുവലേഴ്സ്സുമായി നടന്ന തുടർചർച്ചകളിൽ, ടി പദ്ധതി, ഇന്ത്യയിലെ മുഴുവൻ ചലച്ചിത്ര തൊഴിലാളികളേയും ഉൾക്കൊള്ളുന്ന ഒരു ബൃഹത് സഹായപദ്ധതിയായി വികസിച്ചു. AIFEC -ന്റെ കീഴിൽ വരുന്ന ആറു പ്രാദേശിക ഫെഡറേഷനുകളിലുമായി പ്രവർത്തിക്കുന്ന, ദുരിതമനുഭവിക്കുന്ന 60,000 ദിവസ വേതനക്കാർക്ക്‌ സമാശ്വാസമായി അത്‌ മാറുകയാണ് .

കല്യാൺ ജുവലേഴ്സ്സിന്റെ ബ്രാൻഡ്‌ അംബാസിഡറും ഇന്ത്യ ഏറ്റവും ആദരിക്കുന്ന നടന്മാരിൽ ഒരാളുമായ  അമിതാഭ്‌ ബച്ചന്റെ ചലച്ചിത്ര തൊഴിലാളികളോടുള്ള കരുതലും ഐക്യദാർഡ്യവും ഈ പദ്ധതിയെ രൂപപ്പെടുത്തിയ ചാലകശക്തിയാണ്‌. 

ഈ കരുതൽപദ്ധതി യാഥാർത്ഥ്യമാക്കാൻ അളവില്ലാതെ സഹായിക്കുന്ന കല്യാൺ ജുവലേഴ്സ്സിനും, ഒപ്പം, സഹായഹസ്തം നീട്ടുന്ന സോണി ചാനലിനും ഇന്ത്യൻ ചലച്ചിത്ര തൊഴിലാളികൾ കടപ്പെട്ടിരിക്കുന്നു. 

പ്രതിസന്ധികൾ നിറഞ്ഞ ഇത്തരമൊരു സാഹചര്യത്തിൽ മാതൃകാപരമായ തീരുമാനം കൈക്കൊണ്ട് സമയ ബന്ധിതമായി  ദേശീയ തലത്തിൽ പദ്ധതി നടപ്പാക്കുന്ന  ബി. ഉണ്ണികൃഷ്ണൻ ,  അമിതാഭ് ബച്ചൻ , കല്യാൺ ജ്വല്ലേഴ്‌സ്‌ ചെയർമാൻ കല്യാണരാമൻ  എന്നിവരെ ഫെഫ്ക പ്രസിഡന്റ്  സിബിമലയിൽ , ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ , ജനറൽ സെക്രട്ടറി  ജി ..എസ് വിജയൻ എന്നിവർ അഭിനന്ദിച്ചു .

No comments:

Powered by Blogger.