" വി.ആർ കൂലീസ് .....ബട്ട് നോട്ട് ബെഗ്ഗേർസ്

 വി ആർ കൂലീസ്.....
ബട്ട് നോട്ട് ബെഗ്ഗേർസ്.....

തിയേറ്ററുകളെ ഇളക്കിമറിച്ച സൂപ്പർ ഹിറ്റ് ഡയലോഗ് വെള്ളിത്തിരയിൽ  പിറന്നിട്ട്   ഇന്ന്  40 വർഷം. അതേ,അങ്ങാടി റിലീസായിട്ട്
ഇന്ന് 40 വർഷം തികയുന്നു.

സംവിധായകൻ ഐ.വി.ശശി,
തിരക്കഥാകൃത്ത് ദാമോദരൻ മാസ്റ്റർ,
നായകൻ ജയൻ,പ്രധാന താരങ്ങളായ 
ബാലൻ കെ.നായർ,കുതിരവട്ടം പപ്പു,
ഒക്കെ മൺമറഞ്ഞ് പോയിട്ടും
' അങ്ങാടി' മലയാളി പ്രേക്ഷകരുടെ
മനസ്സിൽ നിന്നുംമാഞ്ഞ് പോയിട്ടില്ല.

പാവാട വേണം എന്ന പാട്ട്
ഇപ്പോഴുംആഘോഷവേളകൾക്ക്
ഊർജ്ജം പകർന്ന് നിൽക്കുന്നു.
ന്യൂ ജെൻയുവത്വത്തിന്റെ
മ്യൂസിക്ക് പ്ലെയറുകളിൽ നിന്നും
ആ ഗാനം ഒഴുകുന്നു.മലയാളത്തിലെ
എക്കാലത്തേയുംസൂപ്പർ ഹിറ്റായ ' അങ്ങാടി'അന്ന്പതിനെട്ടോളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്തു.

മുന്നൂറാം ദിവസത്തിന്റെ പോസ്റ്റർ വരെ ഇറങ്ങിയആ അവിസ്മരണീയ ചിത്രത്തിന്ഇന്ന് 40 തികയുമ്പോൾ
ഇടയ്ക്കിടെ അങ്ങാടി സിനിമ കാണിക്കാറുള്ള ഫ്ലവേഴ്സ് ചാനലിൽ
ഇന്നും ഉച്ചയ്ക്ക്സൂപ്പർ ഹിറ്റ്
മലയാള ചിത്രമായി അങ്ങാടി എത്തുന്നു എന്നത് തന്നെ
അതിന്റെ സ്വീകാര്യത
വിളിച്ചറിയിക്കുന്നു.

എന്തായാലും എക്കാലവും ഓർക്കുന്ന
ഈ സൂപ്പർ ഹിറ്റ് നിർമ്മിച്ച
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനും,
അതിന്റെ അമരക്കാരനായ
പി.വി.ഗംഗാധരനും എന്നും അഭിമാനിക്കാം .


ഷാജി പട്ടിക്കര .
( പ്രൊഡക്ഷൻ കൺട്രോളർ ) 

No comments:

Powered by Blogger.