ഐശ്വര്യ ലക്ഷ്മിക്ക് അഭിനന്ദനവുമായി " ഫെഫ്ക " .


പ്രിയ ഐശ്വര്യ ലക്ഷ്മി ,

ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു .

അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സാമ്പത്തികമായി സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ചതാണ് 'കരുതൽ നിധി ' പദ്ധതി.

ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങൾക്കൊപ്പം , വ്യവസായ രംഗത്ത് നിന്നും , ചലച്ചിത്ര മേഖലയിൽ നിന്നും ധാരാളം സുമനസുകൾ ഈ പദ്ധതിക്കുള്ള പിന്തുണ , 
ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചു . ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിധത്തിൽ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളർത്താൻ ഇന്ത്യൻ ഫിലിം എപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.

ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തിൽ മോഹൻലാൽ , മഞ്ജു വാര്യർ എന്നീ സീനിയർ അഭിനേതാക്കൾക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന  മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓർക്കുന്നതും അടയാളപ്പെടുത്തുന്നതും .

സിനിമയിൽ കൂടെ പ്രവർത്തിക്കുന്ന സഹസംവിധായകരും , ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ  രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും .. ഇങ്ങിനെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർ ഈ സ്നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു . 

അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ,
ഞങ്ങളോടൊപ്പം കൈകോർത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയുടെ ,
ഫെഫ്കയുടെ  അഭിനന്ദനങ്ങൾ ..

No comments:

Powered by Blogger.