പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം ഇർഫാൻ ഖാൻ ( 54) നിര്യാതനായി.

പ്രശസ്ത ഹിന്ദി ചലച്ചിത്ര നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു. അർബുദ ബാധിതനായി ഏറെ കാലമായി ചികിൽസിലായിരുന്നു  .മുംബൈയിൽ വച്ചായിരുന്നു അന്ത്യം. വൻകുടലിലെ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. " ലൈഫ് ഓഫ് പൈ " എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അംഗ്രേസി മീഡിയമാണ്  അവസാന ചിത്രം .

ദുൽഖർ സൽമാനൊടൊപ്പം " കാർവാൻ " എന്ന ചിത്രത്തിലും  അഭിനയിച്ചിട്ടുണ്ട്. 2011 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു. പാൻസിങ്ങ് തോമറിലെ  അഭിനയത്തിന് 2011 -ൽ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 

" Bokshu-The Myth " എന്ന ചിത്രത്തിൽ ഇർഫാൻ ഖാൻ അഭിനയിച്ചിരുന്നു. ഈ ചിത്രം സംവിധാനം ചെയ്തത്  ശ്യാമപ്രസാദായിരുന്നു.

സാലാം ബോംബൈ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.  ഇർഫാൻ ഖാൻ ഹിന്ദി സിനിമകൾക്ക് പുറമെ ഓസ്കർ അവാർഡ് നേടിയ സ്ലം ഡോഗ് മില്ലിനയർ , ലോക ശ്രദ്ധ നേടിയ ലൈഫ് ഓഫ് പൈ , ജുറാസിക് വേൾഡ് , ദ അമൈസിങ്ങ് സ്പൈഡർ മാൻ തുടങ്ങിയ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു .

ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ

രാജസ്ഥാനിലെ ബീ​ഗം ഖാൻ-ജ​ഗീദർ ഖാൻ ദമ്പതികളുടെ മകനായി 1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. കുട്ടിക്കാലത്ത്
ക്രിക്കറ്റിൽ തൽപ്പരനായിരുന്നു. പിന്നീട് ഇഷ്ടം സിനിമയോടായി. ബിരുദം പൂർത്തിയാക്കിയതിന് ശേഷം നാഷ്ണൽ സ്കൂൾ ഓഫ് ​ഡ്രാമയിൽ ചേർന്നത്-

ഇർഫാൻ ഖാന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ.

സലിം പി. ചാക്കോ .


No comments:

Powered by Blogger.