സഹായഹസ്തവുമായി പന്നിത്തടത്തിന്റെ നന്മമരം .


സഹായഹസ്തവുമായി പന്നിത്തടത്തിന്റെ   നന്മമരം  .                                                              ഷറഫുദ്ധീൻപന്നിത്തടം                     


ലോകംമുഴുവൻഇപ്പോൾവ ലിയ പ്രധിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം അങ്ങനെ യിരിക്കുന്ന ഈ വേളയിൽസ്വന്തംനാടിനെയും,നാട്ടുകാരെയും ചേർത്തുപിടിച്ച് ഒരുകൂട്ടം സന്നദ്ധപ്രവർത്തകർക്ക് നേതൃത്വം നൽകികൊണ്ട് ശ്രദ്ദേയനാവുകയാണ്  ഷറഫുദ്ധീൻ പന്നിത്തടം.  

 ദുരിതത്തിൽ അകപെട്ടപ്പോൾ (വർക്കില്ലാതെപാർപ്പിടങ്ങളിൽനിന്നും പുറത്തിറങ്ങാൻപറ്റാത്തഅവസ്ഥ)പന്നിത്തടത്ത് സൂര്യകോംപ്ലക്സിൽ പന്ത്രണ്ടോളം മുറികളിൽ താമസിച്ചുവരുന്ന 55-ഓളംപേരും പന്നിത്തടത്തിന്റെ തന്നെ ഹൃദയഭാഗത്തുളള അഫ്സൽ കോംപ്ലക്സിൽ പതിനൊന്നോളം മുറികളിൽ 45-ഓളം പേർ അടങ്ങുന്ന തൊഴിലാളികൾക്ക് ഉറ്റവരും, ഉടയവരും ഇല്ലാതെ പട്ടിണി അനുഭവിക്കുന്ന ഈ സമയത്ത് വിശപ്പ് അകറ്റാനായി സഹായഹസ്തവുമായി മുന്നോട്ടുവന്ന് ഈ രംഗത്ത് സജീവപ്രവർത്തനം കാഴ്ചവെച്ച ഈ മനുഷ്യസ്നേഹിയെന്ന ഷറഫുദ്ധീൻ പന്നിത്തടത്തിനും കൂട്ടർക്കും ഇരിക്കട്ടെ ഒരു കൂപ്പുകൈ.

തൊഴിലാളികൾക്ക് അവശ്യം വേണ്ടുന്ന ഭക്ഷ്യവസ്തുക്കളും, ഹാൻഡ് വാഷും എത്തിക്കുകയും കൊറോണ വൈറസിന്റെ ഗൗരവത്തെ കുറിച്ചുള്ള ബോധവൽക്കരണവും നടത്തുകയുണ്ടായി...        

ആയിരത്തിയഞ്ഞൂറോളം പേർക്കുള്ള നോമ്പുതുറവിരുന്നും റംസാൻ,ഓണം,ക്രിസ്മസ് കിറ്റ് വിതരണവും, ഒട്ടീസം ബാധിച്ചവർക്കുള്ള വീൽചെയർ വിതരണവും, ഈ കാലയളവിൽ തന്നെ അരിവിതരണവും, മാസ്കും, സാനിറ്റെസർ, ഹാൻഡ്‌വാഷും 24 മണിക്കൂർ ആക്ടിവായിട്ടുള്ള പോലീസ്സ്റ്റേഷൻ അധികാരികൾക്കുള്ള ഭക്ഷ്യവസ്തുക്കളും.% ഇതുപോലെ എണ്ണിയാൽ തീരാത്ത നിരവധികാരുണ്യ പ്രവർത്തനങ്ങക്ക് ചുക്കാൻ പിടിക്കുകയും അർപ്പണബോധവും, കാര്യക്ഷമതയും മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയും ചെയ്യുകയാണ് ഈ വെള്ള ഉടുപ്പുക്കാരൻ.....

 
തന്റെ സ്വായത്ത്വപരിശ്രമങ്ങൾക്കും,  ജീവകാരുണ്യപ്രവർത്തനങ്ങൾക്കും തന്നെ തേടിയെത്തിയ പുരസ്‌കാരങ്ങളും,മറ്റും  ചരിത്രത്താളുകളിൽ തന്റേതായവ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഷറഫുദ്ധീൻ .

കോവിഡ് 19   എന്ന മഹാമാരിലോകംമുഴുവൻ ഭീതിയിലാഴ്ത്തപ്പെടുമ്പോൾ *ഷറഫു*"പന്നിത്തടത്തിന്റെയും കൂടെയുള്ളവരുടെയും പ്രവർത്തികൾ പ്രശംസിച്ചേപറ്റൂ.  നമ്മുടെമക്കൾ വയർ നിറച്ചുണ്ണുമ്പോൾ അയല്പക്കത്തെ മക്കളുടെ അരവയറെങ്കിലും നിറഞ്ഞുഎന്നുറപ്പാക്കണം അതുമനുഷ്യനെന്ന നിലയിൽനമ്മുടെ ബാധ്യതയാണ് .ഇവർക്കതിനുകഴിയുന്നുണ്ട് നമുക്കും ഇവരെ നാളത്തെ വക്താക്കളായി ചേർത്ത് തന്നെ പിടിക്കാം............. നിത്യജീവിതം വഴിമുട്ടുന്നഘട്ടത്തിൽ ഒരു കൈസഹായം ആഗ്രഹിക്കുന്നവർക്ക് ജാതിയും,മതവും,വർഗ്ഗവും, വർണ്ണവും നോക്കാതെ  ഈ മനുഷ്യരും നമ്മുടെ സഹോദരങ്ങൾ ആണെന്ന് കരുതി ഒരു ക്രിസ്മസ് അപ്പൂപ്പനെപോലെ കൈ നിറയെ സമ്മാനവുമായി എത്തുന്ന ഷറഫുദ്ധീൻ .

പന്നിത്തടത്തിനും കൂട്ടർക്കും
ബിഗ്സല്യൂട്ട്     .                                                                                                                                                                             ഷെബീറലി                                                     ( സിനിമ-കലാസംവിധായൻ) 

No comments:

Powered by Blogger.