സഹായവുമായി " ബാദുഷ "

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ.
.....................................................................

 പ്രിയ മെമ്പർമാർക്ക് , 


പ്രിയമുള്ളവരേ,

വലിയ ലോകത്തിന്റെ വിശാലതയിൽ നിന്നും മനുഷ്യൻ അവന്റെ വീടിന്റെ നാല് ചുവരുകൾക്കുള്ളിലേക്കും,
ചിലർ അവനവനിലേക്ക് തന്നെയും ഒതുങ്ങുന്ന അത്യന്തം ദു:ഖകരമായ
ഒരു അവസ്ഥയിലാണ് നാം ഇന്ന്.
എത്ര നാൾ ഈ അവസ്ഥ തുടരും എന്നും പറയാൻ കഴിയില്ല.

ഇങ്ങനെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയവരിൽ നാളേയ്ക്ക് കരുതലുള്ളവരും,നാളെ എന്നത് ചോദ്യച്ചിഹ്നമായി മുന്നിലുള്ളവരും ഉണ്ട്.നമ്മുടെ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ തന്നെ ,
കുറേയേറെയായി വർക്കില്ലാത്തവരും ഉണ്ട്.അവരെ സംബന്ധിച്ചിടത്തോളം കൂനിൻമേൽ കുരു എന്നപോലെയാണ് ഇപ്പോഴത്തെഅവസ്ഥ.
ഇപ്പോൾ
ഒരുസന്തോഷവാർത്തയുള്ളത്,
നമ്മുടെ പ്രിയ സഹോദരൻ ബാദുഷ അത്തരം കുറച്ച് പേരെ കണ്ടെത്തി തന്നാലാവുന്ന ഒരു സാമ്പത്തിക സഹായം ചെയ്തിരിക്കുന്നു.

കുറച്ച് പേർക്ക് ഞാൻ മുഖേനയും,
മറ്റു ചിലർക്ക് സുധൻ പേരൂർക്കട മുഖേനയും സഹായമെത്തി.
കുറേയധികം പേർ സഹായം ലഭിച്ചതായി വിളിച്ചറിയിച്ചു.
ആരുടേയും പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ബാദുഷ ആഗ്രഹിക്കാത്തത് കൊണ്ടു തന്നെ അതിവിടെ പറയുന്നുമില്ല.

സത്യത്തിൽ സന്തോഷമാണ് അത് കേട്ടപ്പോൾ . ഇത്തരം ഒരു പുണ്യ പ്രവൃത്തി ചെയ്യാൻ സഹജീവി സ്നേഹത്തിന്റെ പേരിൽ മനസ്സ് കാണിച്ച പ്രിയപ്പെട്ട ബാദുഷ,
നിങ്ങൾക്ക് സർവ്വശക്തൻ സകല അനുഗ്രഹങ്ങളും ചൊരിയട്ടെ,
ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്.
വിശുദ്ധ ഗ്രന്ഥം പറയും പോലെ,
നിങ്ങളുടെ യശസ്സും സമ്പത്തും ഉയരട്ടെ,അതുവഴി ഒട്ടനവധിപ്പേരെ ഇനിയും സഹായിക്കാൻ കഴിയട്ടെ  .
മറ്റുള്ളവർക്കും ഇതൊരു മാതൃകയാവട്ടെ.

എന്ന് ,
പ്രാർത്ഥിച്ചു കൊണ്ട്,

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റേയും,  എന്റേയും നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു.

പ്രാർത്ഥനയോടെ,

സ്നേഹത്തോടെ,

 ഷാജി പട്ടിക്കര.

..................................................................

പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര fb പേജിൽ പോസ്റ്റ് ചെയ്തത്. .

.....................................................................

1 comment:

  1. സർവശക്തൻ എല്ലാ അനുഗ്രങ്ങളും നൽകട്ടെ ആമീൻ

    ReplyDelete

Powered by Blogger.